
ന്യൂഡല്‍ഹി: രാജ്യത്തെ പച്ചക്കറി വില കുറയുന്നതിന്റെ പശ്ചാത്തലത്തില്‍ ചില്ലറ പണപ്പെരുപ്പം ജനുവരിയില്‍ 4.06 ശതമാനമായി കുറഞ്ഞുവെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് (എന്‍എസ്ഒ). ഉപഭോക്തൃ വില സൂചികയെ (സിപിഐ) അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 2020 ഡിസംബറില്‍ 4.59 ശതമാനമായിരുന്നു.
മാംസത്തിന്റെയും മത്സ്യത്തിന്റെയും പണപ്പെരുപ്പം ജനുവരിയില്‍ 12.54 ശതമാനം ഉയര്‍ന്നപ്പോള്‍, പച്ചക്കറികളുടെ വിഭാ?ഗത്തില്‍ ഇത് 15.84 ശതമാനമായി കുറഞ്ഞു. പഴ വര്‍?ഗങ്ങളില്‍ 4.96 ശതമാനം നിരക്ക് വര്‍ധനയുണ്ടായി.
ഇവ കൂടാതെ മുട്ടയുടെ പണപ്പെരുപ്പം 12.85 ശതമാനവും പാല്‍ ഉല്‍പന്നങ്ങള്‍ക്ക് 2.73 ശതമാനവും വര്‍ദ്ധിച്ചു. ഭക്ഷ്യ എണ്ണയുടെ പണപ്പെരുപ്പം 19.71 ശതമാനം ഉയര്‍ന്നു. ഭക്ഷ്യ വിഭാഗത്തിലെ മൊത്ത ഉല്‍പ്പന്നങ്ങളുടെ വിലവര്‍ദ്ധനവ് ജനുവരിയില്‍ 1.89 ശതമാനമായിരുന്നു, ഡിസംബറിലെ 3.41 ശതമാനത്തില്‍ നിന്നാണ് ഈ കുറവുണ്ടായത്.