
ന്യൂഡല്‍ഹി: രാജ്യത്തെ ഉപഭോകതൃ വിലയെ അടിസ്ഥാനമാക്കിയുള്ള റീട്ടെയ്ല്‍ പണപ്പെരുപ്പം സെപ്റ്റംബറിയില്‍ ഉയര്‍ന്നതായി റിപ്പോര്‍ട്ട്. 14 മാസത്തിനിടെയുണ്ടായ ഏറ്റവും വലിയ റീട്ടെയ്ല്‍ പണപ്പെരുപ്പമാണ് സെപ്റ്റംബര്‍ മാസത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. സെപ്റ്റംബറില്‍ റീട്ടെയ്ല്‍ പണപ്പെരുപ്പം 3.99 ശതമാനമായാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അതേസമയം റീട്ടെയ്ല്‍ പണപ്പെരുപ്പം ശരാശരി നാല് ശതമാനത്തിലേക്ക് പിടിച്ചുനിര്‍ത്തുകയെന്നതാണ് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ നിലവില്‍ ശ്രമിക്കുന്നത്.
അതേസമയം മൊത്തവിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം (ഡബ്ല്യുപിഐ) സെപ്റ്റംബറില്‍ കുറഞ്ഞ സ്ഥാനത്താണ് റീട്ടെയ്ല്‍ പണപ്പെരുപ്പം 14 മാസത്തിനിടെ റെക്കോര്‍ഡ് വര്‍ധനവിലേക്കെത്തിയിട്ടുള്ളത്. അതേസമയം ആഗസ്റ്റ് മാസത്തില്‍ റീട്ടെയ്ല്‍ പണപ്പെരുപ്പമായി രേഖപ്പെടുത്തിയിട്ടുള്ളത് 3.28 ശതമാനമാണ്. രാജ്യത്ത് പച്ചക്കറി,മറ്റ് ഭക്ഷ്യ ഉത്പ്പന്നങ്ങളുടെ വില വര്‍ധിച്ചത് മൂലമാണ് റീട്ടെയ്ല്‍ പണപ്പെരുപ്പ നിരക്ക് വര്‍ധിക്കാനിടയാക്കിയത്. ഉള്ളി, തക്കാളി എന്നിവയുടെ വിലയിലെല്ലാം റെക്കോര്‍ഡ് വര്‍ധനവാണ് സെപ്റ്റംബറില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.
ഭക്ഷ്യ വിലയുടെ പണപ്പെരുപ്പത്തില്‍ മാത്രം 5.11 ശതമാനം വര്‍ധനവാണ് സെപ്റ്റംബര്‍ മാസത്തില്‍ ആകെ രേഖപ്പെടുത്തിയടിട്ടുള്ളത്. ആഗസ്റ്റ് മാസത്തില്‍ 2.99 ശതമാനം മാത്രമാണ് ഭക്ഷ്യ വിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. വിപണിയില്‍ രൂപപ്പെട്ട സമ്മര്‍ദ്ദവും, സ്റ്റോക്കില്‍ നേരിട്ട പ്രതിസന്ധിയുമാണ് ചില ഭക്ഷ്യ ഉത്പ്പന്നങ്ങളില്‍ വില വര്‍ധിക്കാനിടയാക്കിയത്.