
ന്യൂഡല്‍ഹി: രാജ്യത്ത് ഏറ്റവും കൂടുതല്‍ വരുമാന വളര്‍ച്ചയുള്ള കമ്പനി മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസെന്ന് റിപ്പോര്‍ട്ട്. പൊതുമേഖലാ എണ്ണക്കമ്പനിയായ ഐഒസിയെ മറികടന്നാണ് രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ കമ്പനിയായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഈ നേട്ടം കൈവരിച്ചത്. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെയും, ഐഒസിയുടെയും വിറ്റുവരവിന്റെ കണക്കുകള്‍ ഇങ്ങനെയൊക്കെയാണ്.
2018-2019 സാമ്പത്തിക വര്‍ഷം 6.23 ലക്ഷം കോടി രൂപയുടെ വിറ്റുവരവാണ് റിലയന്‍സ് ഇന്‍ഡസ്ട്രി നേടിയെടുത്തത്. 2019 മാര്‍ച്ച് 31 വരെയുള്ള കണക്കുകളാണിത്. അതേസമയം ഐഒസിയുടെ വിറ്റ് വരവ് ഇക്കലായളവില്‍ ഉണ്ടായിരുന്നത് 6.17 ലക്ഷം കോടി രൂപയുമാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ റിലയന്‍സിന്റെ അറ്റാദായത്തില്‍ വന്‍ കുതിപ്പാണ് ഉണ്ടായത്. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ കമ്പനിയായ ഐഒസിയെ മറികടന്നാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഈ നേട്ടം കൈവരിച്ചത്.
ഐഒസി 2018-2019 സാമ്പത്തിക വര്‍ഷം 17.274 കോടി രൂപ അറ്റാദായമായി നേടിയപ്പോള്‍ റിലയന്‍സ് നേടിയത് ഇരട്ടിയിലേറെ അറ്റാദായം. കമ്പനിയുടെ അറ്റാദായത്തില്‍ ഇരട്ടിയിലേറെ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. 39,588 കോടി രൂപയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് 2018-2019 സാമ്പത്തിക വര്‍ഷം നേടിയത്. റിലയന്‍സ് ഡിജിറ്റല്‍ രംഗത്തേക്ക് പ്രവേശനം ആരംഭിച്ചതും, ഉപഭോക്താക്കളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായത് മൂലമാണ് ഈ നേട്ടത്തിലെത്തിയത്.
റിലയന്‍സ് ഇന്‍ഡസ്ട്രീസ് 2018-2019 സാമ്പത്തിക വര്‍ഷം ഓഹരി വിപണിയിലടക്കം മികച്ച നേട്ടമാണ് കൊയ്തത്. വരുമാന വളര്‍ച്ചയില്‍ 44 ശതമാനം വര്‍ധനവാണ് ആകെ രേഖപ്പെടുത്തിയത്. അതേസമയം ഐഒസിയുടേത് 20 ശതമാനം വര്‍ധനവും. വരുാമനത്തില്‍ റിയന്‍സ് നേട്ടം കൊയ്യാനായത് ഡിജിറ്റല്‍ മേഖലയിലേക്ക് ചുവടുവെച്ചതിന്റെ ഫലമായാണെന്നാണ് റിപ്പോര്‍ട്ട്.