റിലയന്‍സിന്റെ ലാഭത്തില്‍ വര്‍ധനവ്; ത്രൈമാസ ലാഭം 10,000 കോടി രൂപ

January 18, 2019 |
|
News

                  റിലയന്‍സിന്റെ ലാഭത്തില്‍ വര്‍ധനവ്;  ത്രൈമാസ ലാഭം 10,000 കോടി രൂപ

രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ കമ്പനിയായ റിലയിന്‍സിന്റെ ലാഭം വര്‍ധിക്കുന്നു. ത്രൈമാസ അറ്റാദായം ഏകദേശം 10000 രൂപ കടന്നു. മൂന്ന് മാസം കൊണ്ട് റിലയന്‍സ് നേടിയ വിറ്റുവരവ് 1.5 ലക്ഷം കോടി രൂപയോളമാണ്. അറ്റാദായം 10251 കോടി രൂപയായും ഉയര്‍ന്നിട്ടുണ്ട്. മുകേഷ് അംംബാനിയുടെ റിലയന്‍സ് ഇന്‍സ്ട്രീസ് മൂന്ന് മാസം കൊണ്ട് കൈവരിച്ച ലാഭത്തിന്റെ വരുമാനമാണ് ഇപ്പോള്‍ പുറത്ത് വിട്ടിട്ടുള്ളത്. 10000 കോടി രൂപ ത്രൈമാസ അറ്റാദായം നേടുന്ന ആദ്യത്തെ സ്വാകര്യ ഭീമന്‍ കമ്പനിയാണ് റിലയന്‍സെന്നാണ് സാമ്പത്തിക നിരീക്ഷകര്‍ ഒന്നടങ്കം വിലയിരുത്തുന്നത്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 9,420 കോടി രൂയോളമാണ് ലാഭമുണ്ടാക്കിയത്. 

റിഫൈനിങ്  പെട്രോ കെമിക്കല്‍ വ്യാപാരത്തിലും വന്‍ലാഭമാണ് കമ്പനിക്ക് ഉണ്ടാക്കാന്‍ സാധിച്ചത്. കമ്പനിയുടെ ലാഭ വരുമാനം 54.6 ശതമാനത്തോളം വര്‍ധിച്ചിട്ടുണ്ട്. അതേ സമയം ഇന്ധന വില കുറഞ്ഞിട്ടും ഈ മേഖലയില്‍ റിലയന്‍സിന് വന്‍ കുതിപ്പുണ്ടാക്കാന്‍ സാധിച്ചത് നേട്ടം തന്നെയാണെന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്. 

റിലയന്‍സിന്റെ മൊബൈല്‍ ടെലിഫോണി വിഭാഗമായ ജിയോ ഈ ത്രൈമാസത്തില്‍ 10000  കോടി രൂപ വരുമാനമുണ്ടാക്കിയിട്ടുണ്ട്. ഇതോടെ രാജ്യത്ത് ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ കമ്പനിയായി  റജിയോ മാറി. റിലയന്‍സിന്റെ റവന്യൂ വരുമാനത്തിലും വന്‍ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. ഏകദേശം 55.9 സതാമനമാണത്. 171,336 കോടി രൂപയാണ് റവന്യൂ വരുമാനമത്തില്‍ വര്‍ധനവ് ഉണ്ടായിട്ടുള്ളത്. 2018 ജനുവരി മുതല്‍ ഡിസംബര്‍വരെയുള്ള വരുമാനത്തില്‍ വന്‍ വര്‍ധനവാണ് ജിയോക്ക് ഉണ്ടാക്കാന്‍ സാധിച്ചത്.

 

Related Articles

© 2025 Financial Views. All Rights Reserved