
ന്യൂഡല്‍ഹി: രാഷ്ടീയ ഇസ്പത് നിഗം ലിമിറ്റഡ് (ആര്‍ഐഎന്‍എല്‍) 2019-2020 സാമ്പത്തിക വര്‍ഷം 6.4 മില്യണ്‍ ടണ്‍ ലിക്വിഡ് സ്റ്റീല്‍ ഉത്പാദനം നടത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്.. 5.8 മില്യണ്‍ സ്റ്റീല്‍ ഉത്പാദനം മാത്രമാണ് ഇതില്‍ കമ്പനി വില്‍പ്പന നടത്താന്‍ പോകുന്നതെന്നാണ് റിപ്പോര്‍ട്ട്. ജൂണ്‍ ആദ്യ ആഴ്ച ആര്‍ഐഎന്‍എല്‍ സ്റ്റീല്‍ മന്ത്രാലയവുമായി കരാറില്‍ ഒപ്പിടുമെന്നാണ് വിവരം. കരാറുമായി ബന്ധപ്പെട്ട കാര്യങ്ങളും ചര്‍ച്ചകളും പൂര്‍ത്തിയായെന്നാണ് വിവരം.
ലിക്വിഡ് സ്റ്റീല്‍ ഉത്പാദം വര്‍ധിപ്പിച്ച് വിപണിയില്‍ മികച്ചൊരിടം നേടാനാണ് കമ്പനി ഇപ്പോള്‍ ലക്ഷ്യമിട്ടിട്ടുള്ളത്. അതേസമയം 2018-2019 സാമ്പത്തിക വര്‍ഷം 6.1 മില്യണ്‍ ലിക്വിഡ് സ്റ്റീല്‍ ഉത്പാദനമാണ് കമ്പനി ലക്ഷ്യമിട്ടത്. അതേസമയം 2018-2019 സാമ്പത്തിക വര്‍ഷം 5.5 മില്യണ്‍ ടണ്‍ സ്റ്റീല്‍ ഉത്പാദനം മാത്രമാണ് ഉണ്ടായത്. രാജ്യത്ത് വ്യത്യസ്ത വിഭാഗങ്ങളിലുള്ള സ്റ്റീല്‍ ഉത്പാദനം നടത്തുന്ന പ്രമുഖ കമ്പനിയാണ് ആര്‍ഐഎഎന്‍എല്‍.
കമ്പനി സ്റ്റീല്‍ ഉത്പാദനത്തിലൂടെ ഉയര്‍ന്ന വരുമാനവും പ്രതീക്ഷിക്കുന്നുണ്ട്. ആര്‍ഐഎന്‍എല്‍ 2019-2020 സാമ്പത്തിക വര്‍ഷം 25,000 കോടി രൂപയുടെ വരുമാനമാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം കമ്പനിയുടെ ആകെ വരുമാനം 20,844 കോടി രൂപയാണെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.