
ഹാപ്പിയെസ്റ്റ് മൈന്‍ഡ്സിന് പിന്നാലെ തിങ്കളാഴ്ച ലിസ്റ്റ് ചെയ്ത റൂട്ട് മൊബൈലും ലിസ്റ്റ് ചെയ്തത് 100 ശതമാനത്തിലേറെ നേട്ടത്തില്‍. ലിസ്റ്റ് ചെയ്ത ഉടനെ ബിഎസ്ഇയില്‍ കമ്പനിയുടെ ഓഹരി വില 725 രൂപ നിലവാരത്തിലേക്ക് കുതിച്ചു. 350 രൂപയായിരുന്നു ഒരു ഓഹരിയുടെ ഐപിഒ വില. 240 കോടി രൂപയാണ് പ്രാഥമിക ഓഹരി വില്പനയിലൂടെ കമ്പനി സമാഹരിച്ചത്. ഓഫര്‍ ഫോര്‍ സെയില്‍ വഴി 360 കോടിയും.
കോവിഡ് വ്യാപനത്തെതുടര്‍ന്ന് വിപണി കനത്ത ചാഞ്ചാട്ടത്തില്‍ തുടരുമ്പോഴാണ് കമ്പനികള്‍ ഐപിഒയുമായെത്തി മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നത്. ഈയാഴ്ച മൂന്നുകമ്പനികളാണ് ഐപിഒയുമായെത്തുന്നത്. കാംസ്, കെംകോണ്‍ കെമിക്കല്‍സ്, ഏയ്ഞ്ചല്‍ ബ്രോക്കിങ് തുടങ്ങിയവയാണ് കമ്പനികള്‍.