എം.എസ്.എം.ഇ മേഖലയ്ക്ക് 1 ലക്ഷം കോടിയുടെ പദ്ധതിയെന്ന് മന്ത്രി ഗഡ്കരി

April 25, 2020 |
|
News

                  എം.എസ്.എം.ഇ മേഖലയ്ക്ക് 1 ലക്ഷം കോടിയുടെ പദ്ധതിയെന്ന് മന്ത്രി ഗഡ്കരി

ന്യൂഡൽഹി: മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ (എംഎസ്എംഇ) കുടിശ്ശിക തീർക്കാനും കൊവിഡ് -19 വ്യാപനം മൂലമുണ്ടായ പ്രതിസന്ധി നേരിടാനും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി വെള്ളിയാഴ്ച ഒരു ലക്ഷം കോടി രൂപയുടെ സർക്കാർ ഫണ്ട് നിർദ്ദേശിച്ചു. ഒരു ലക്ഷം കോടി രൂപയുടെ ഫണ്ട് തയ്യാറാക്കുമെന്നും അതിന് സർക്കാർ സുരക്ഷിതത്വമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഈ ഫണ്ട് ഉപയോഗിച്ച് ഇടത്തരം സ്ഥാപനങ്ങളുടെ കാലതാമസം വായ്പ കുടിശ്ശികയും മറ്റും അടയ്ക്കാൻ സാധിക്കുമെന്ന് റോഡ് ഗതാഗത, ദേശീയപാത, എംഎസ്എംഇ മന്ത്രി ഗഡ്കരി പറഞ്ഞു.

ഇതൊരു മൊബൈൽ ഫണ്ടായിരിക്കും, ചെറുകിട വ്യവസായങ്ങൾക്ക് ആവശ്യമായ ആശ്വാസം നൽകുമെന്നും ഗഡ്കരി കൂട്ടിച്ചേർത്തു. എന്നാൽ ഫണ്ടിംഗ് സംവിധാനത്തിൽ എത്തിച്ചേരാനുള്ള ഒരു ഫോർമുലയിൽ സർക്കാർ ഇതുവരെ എത്തിച്ചേർന്നിട്ടില്ലെന്ന് ചില ഉദ്യോഗസ്ഥർ വ്യക്തമാക്കി. എം‌എസ്‌എം‌ഇകൾക്കുള്ള പണം വകയിരുത്തൽ സർക്കാരിനെ ശരിക്കും അലട്ടുന്ന ഒരു പ്രശ്നമാണ്. ഒരു ലക്ഷം കോടി രൂപയുടെ ഫണ്ട് നൽകി സഹായിക്കുമെന്നും എന്നാൽ ധനമന്ത്രാലയത്തിന്റെയും കേന്ദ്ര മന്ത്രിസഭയുടെയും അംഗീകാരത്തോടെ മാത്രമേ ഇത് സമാഹരിക്കാനാകൂ എന്നും എംഎസ്എംഇകൾക്കുള്ള 'ദുരിതാശ്വാസ പാക്കേജി'നെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടിയായി ഗഡ്കരി പറഞ്ഞു.

1 ലക്ഷം കോടിയുടെ പാക്കേജ് എന്റെ കൈയിലില്ല. ഫണ്ടിനായി 1,500 കോടി രൂപ നൽകാൻ താൻ തയ്യാറാണ്. എന്നാൽ ധനമന്ത്രാലയത്തിന്റെ അംഗീകാരത്തിനുശേഷം മാത്രമേ അത് മന്ത്രിസഭയിലേക്ക് പോകുകയുള്ളൂ. അല്ലാത്തപക്ഷം പദ്ധതി മുന്നോട്ട് കൊണ്ടുപോകാൻ പ്രയാസമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ഇതുവരെ രക്ഷപ്പെടാതെ കിടക്കുന്ന എല്ലാ മേഖലകളിലും സാമ്പത്തിക പ്രവർത്തനങ്ങൾ പുന:സ്ഥാപിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് ഗഡ്കരി കൂട്ടിച്ചേർത്തു.

ധനകാര്യ സ്ഥാപനങ്ങൾ അനുവദിക്കുന്ന അഡ്വാന്‍സുകളുടെ 75 ശതമാനവും ഗവൺമെന്റിന്റെ ക്രെഡിറ്റ് ഗ്യാരൻറി സ്കീമിന് കീഴിലുളള്ള ഉറപ്പിന്മേലാണ്. വ്യവസായമേഖലയുടെ പ്രശ്നങ്ങൾ പ്രത്യേകിച്ചും മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ വിഷയങ്ങൾ അതത്‌ മന്ത്രാലയങ്ങളും വകുപ്പുകളുമായി ചർച്ച ചെയ്യുമെന്നും അദ്ദേഹം നേരത്തെ തന്നെ ഉറപ്പ് നൽകിയിരുന്നു.

Related Articles

© 2025 Financial Views. All Rights Reserved