കൊറോണ വൈറസിന്റെ ആഘാതത്തില്‍ ഓഹരി വിപണിക്ക് ഭീമമായ നഷ്ടം; നാല് ലക്ഷം കോടി രൂപയോളം നഷ്ടമെന്ന് കണക്കുകള്‍; സെന്‍സെക്‌സ് 38602 ത്തില്‍; ചൈനയ്ക്ക് പുറത്ത് കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്തതോടെ വിപണിക്ക് ഉണ്ടായത് ഭീമമായ നഷ്ടം; ആഗോള സമ്പദ് വ്യവസ്ഥയില്‍ ഒരു ട്രില്യണ്‍ ഡോളര്‍ വരെ നഷ്ടത്തിന് സാധ്യത

February 28, 2020 |
|
News

                  കൊറോണ വൈറസിന്റെ ആഘാതത്തില്‍  ഓഹരി വിപണിക്ക് ഭീമമായ നഷ്ടം;  നാല് ലക്ഷം കോടി രൂപയോളം നഷ്ടമെന്ന് കണക്കുകള്‍; സെന്‍സെക്‌സ്  38602 ത്തില്‍; ചൈനയ്ക്ക് പുറത്ത് കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്തതോടെ വിപണിക്ക് ഉണ്ടായത് ഭീമമായ നഷ്ടം; ആഗോള സമ്പദ് വ്യവസ്ഥയില്‍ ഒരു ട്രില്യണ്‍  ഡോളര്‍ വരെ നഷ്ടത്തിന് സാധ്യത

ഈ ആഴ്ച്ചത്തെ അവസാന വ്യാപാര ദിനമായ ഇന്ന് ഓഹരി വിപണി ഏറ്റവും വലിയ തകര്‍ച്ചയിലൂടെ കടന്നുപോകുന്നത്.  മുബൈ ഓഹരി സൂചികയായ സെന്‍സെക്സ് 1143 പോയന്റ് താഴ്ന്ന് 38602ലെത്തിയാണ് ഇന്ന് വ്യാപാരം തുടരുന്നത്.  നിഫ്റ്റിയാകട്ടെ 346 പോയന്റ് നഷ്ടത്തില്‍ 11286ലുമാണ് വ്യാപാരം നടക്കുന്നത്. ചൈനയ്ക്ക് പുറത്ത് കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്തതോടെയാണ് ഓഹരി വിണി ഇന്ന് ഏറ്റവും വലിയ തകര്‍ച്ചയിലേക്ക് നീങ്ങിയത്.  2008 ന് ശേഷം ആഗോള ഓഹരി വിപണി കേന്ദ്രങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ നഷ്ടമാണ് ഇന്ന് ഉണ്ടായത്.  െലോകത്തിലെ ഏറ്റവും വലിയ കയറ്റുമതി രാഷ്ട്രമയാ ചൈനയുടെ ഉത്പ്പാദന കുറഞ്ഞതും, വിവിധ കമ്പനികളുടെ നിര്‍മ്മാണ ശാലകള്‍ അടച്ചുപൂട്ടിയതും വിപണിയെയും, ആഗോള വ്യാപാരത്തെയുമെല്ലാം ഗഗുരുതരമായി ബാധിച്ചിട്ടുണ്ട്.  ചൈനയ്ക്ക് രാഷ്ട്രീയപരമായോ, ആരോഗ്യപരമായോ ഉണ്ടാകുന്ന പരിക്കുകള്‍ ആഗോള സമ്പദ് വ്യവസ്ഥയില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.  

യുഎസ് ഓഹരി വിപണിയിലും കനത്ത തകര്‍ച്ചയാണ് ഉണ്ടായിട്ടുള്ളത്.യുഎസ് സൂചികകള്‍ കനത്ത നഷ്ടത്തിലാണ് കഴിഞ്ഞ ദിവസം വ്യാപാരം അവസാനിപ്പിച്ചത്.കൊറോണ  വൈറസിന്റെ ഭീതിയില്‍ ലോക രാജ്യങ്ങള്‍ യാത്ര വിലക്കുകള്‍ ഏര്‍പ്പെടുത്തിയതാണ് ആഗോള വിപണികള്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്താന്‍ കാരണം.  നിലവില്‍ കൊറോണ വൈറസിന്റെ ആഘാതത്തില്‍ മൂവായിരം പേരുടെ ജീവന്‍ ഇതിനോടകം പൊലിഞ്ഞുപോയിട്ടുണ്ട്.  നിലവില്‍ കൊറോണ വൈറസിന്റെ ആഘാതത്തില്‍ മാത്രം ആഗോള വിപണിക്ക്  1.83 ട്രില്യണ്‍ യുഎസ് ഡോറളിന്റെ നഷ്ടം വന്നിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.

ഇന്ന് വ്യാപാരം തുടങ്ങി ഇന്ത്യന്‍ വിപണിയിലെ നിക്ഷേപകരുടെ നഷ്ടം  നാല് ലക്ഷം കോടി രൂപയോളമാണെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. ബിഎസ്ഇയിലെ വിവിധ കമ്പനികളുടെ ഓഹരികള്‍ ഇന്ന് നിലംപൊത്തി. മാത്രമല്ല, കൊറോണ വൈറസിന്റെ ആഘാതം മൂലം ഏഷ്യന്‍ വിപണി കേന്ദ്രങ്ങളും, ആഗോള വിപണി കേന്ദ്രങ്ങളും ഏറ്റവും വലിയ സമ്മര്‍ദ്ദമാണ് നേരിടുന്നത്. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 2.88 ശതമാനം ഇടിവ് വരെ രേഖപ്പെടുത്തുകയും, 38600 ലേക്ക് ചുരുങ്ങുകയും ചെയ്തു. ചരിത്രത്തിലെ ഏറ്റവും വലിയ അടിയാണ് ഇന്ന് വ്യാപാരം തുടങ്ങുമ്പോള്‍ ഓഹരി വിപണിക്ക് ഉണ്ടായത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയില്‍ 2.99 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്.  എന്നാല്‍ കൊറോണ വൈറസിന്റെ ആഘാതം മൂലം ഇന്ത്യന്‍ നക്ഷേപകരുടെ നഷ്ടം 10 ലക്ഷം കോട രൂപയോളമാണ് ഉണ്ടായിട്ടുള്ളത്.  ജിഡിപി വളര്‍ച്ചാ നിരക്കിലുള്ള ഇടിവ്, രൂപയുടെ മൂല്യത്തിലുള്ള തകര്‍ച്ച, കയറ്റുമതി വ്യാപാരത്തിലുള്ള തകര്‍ച്ച,  വ്യാപാര കമ്മിയുടെ വര്‍ധന, എന്നീ കാരണങ്ങള്‍ മൂലമാണ് ഓഹരി വിപണി നഷ്ടത്തിലേക്ക് വഴുതി വീഴാന്‍ കാരണമായത്.  

മാത്രമല്ല  ഓഹരി വിപണിയില്‍ നിന്ന് നിക്ഷേപകര്‍ സ്വര്‍ണം, ഡോളര്‍ എന്നിവയിലേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു. ഇത് മൂലം സ്വര്‍ണത്തിന് ആഗോള വിപണിയില്‍ രണ്ട് ശതമാനം വരെ വില വര്‍ധനവാണ് ഈ ആഴച്ചയില്‍ ഉണ്ടായത്.  കൊറോണ വൈറസ് മൂലമുലം ആഗോളതലത്തില്‍ മന്ദ്യം ഉണ്ടാകുമെന്ന ഭീതിയാണ് നിക്ഷേപകര്‍ സ്വര്‍ണത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചത്.  

ഓഹരി വിപണി കേന്ദ്രങ്ങള്‍ നിലംപൊത്താന്‍ കാരണം

ചൈനയ്ക്ക് പുറത്തേക്ക് കൊറോണ വൈറസ് പടരുന്ന സാഹചര്യം ശക്തമാവുകയും,  സൗത്ത് കൊറിയയില്‍ മാത്രം 256 കേസുകള്‍ റിപ്പോര്‍ട്ട ചെയ്യുകയും ചെയ്തു. കൂടാതെ ഇറാന്‍, യുഇ രാജ്യങ്ങളില്‍ കൊറോണ സ്ഥിരീകരിക്കുകയും ചെയ്തതോടെയാണ് ആഗോളതലത്തിലെ ബിസിനസ് ഇടപാടുകളെയും, കയറ്റുമതി വ്യാപാരത്തെയും വലിയ രീതിയില്‍ ബാധിച്ചത്. മാത്രമല്ല കൊറോണ വൈറസിന്റെ ആഘാതത്തില്‍ ആഗോള സമ്പദ് വ്യവസ്ഥ തകര്‍ച്ചയിലേക്ക് നീങ്ങുമെന്നും ഒരു ട്രില്യണ്‍ ഡോളറിന്റെ നഷ്ടം വന്നേക്കുമെന്നുമാണ് വിദഗ്ധരുടെ അഭിപ്രായം. 

രാജ്യത്തെ വളര്‍ച്ചാ നിരക്ക് കുറയും/ മാന്ദ്യത്തില്‍ നിന്ന് കരകയറുക അത്ര എളുപ്പമല്ല  

രാജ്യത്തെ മൂന്നാം പാദ ജിഡിപി ഫലം ഇന്ന് വൈകുന്നേരം പുറത്തുവിടും. വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനത്തിലേക്ക് താഴെയാകുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. അതേസമയം രാജ്യത്ത് കടുത്ത സാമ്പത്തിക ഭീതിയാണ് ഇപ്പോല്‍ നിലനില്‍ക്കുന്നത്.  മാത്രമല്ല നാഷണല്‍ കൗണ്‍സില്‍  ഓഫ് അപ്ലയിഡ് ഇക്കണോമിക് റിസേര്‍ച്ച്  (NCEAR)  നടപ്പുവര്‍ഷത്തെ ഇന്ത്യയുടെ വളര്‍ച്ചാനിരക്ക്  അഞ്ച് ശതമാനത്തില്‍ നിന്ന് 4.9 ശതമാനമാക്കി വെട്ടക്കുറച്ചു, നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് (NSO) യുടെ വിലയിരുത്തലിനെ അപേക്ഷിച്ച് അഞ്ച് ശതമാനത്തിന് താഴെയാണിത്.

Related Articles

© 2025 Financial Views. All Rights Reserved