വിപണിയില്‍ നഷ്ടപ്പെട്ട സ്ഥാനം തിരിച്ചു പിടിക്കാനൊരുങ്ങി സാംസങ്; 70 ദിവസത്തിനുള്ളില്‍ 5 മില്ല്യണ്‍ ഗാലക്‌സി എ ഫോണുകള്‍ വില്‍പ്പന നടത്തി സാംസങ്

May 15, 2019 |
|
Lifestyle

                  വിപണിയില്‍ നഷ്ടപ്പെട്ട സ്ഥാനം തിരിച്ചു പിടിക്കാനൊരുങ്ങി സാംസങ്;  70 ദിവസത്തിനുള്ളില്‍ 5 മില്ല്യണ്‍ ഗാലക്‌സി എ ഫോണുകള്‍ വില്‍പ്പന നടത്തി സാംസങ്

വിപണിയില്‍ വീണ്ടും മുന്നോട്ട് വരാനുള്ള കഠിനമായ പ്രയത്‌നം തുടരുകയാണ് കൊറിയന്‍ കമ്പനിയായ സാംസങ്. 70 ദിവസത്തിനുള്ളില്‍ സാംസങ് സ്മാര്‍ട്ട്‌ഫോണ്‍ എ സീരിസില്‍ കമ്പനി വിറ്റഴിച്ചത് അഞ്ച് മില്ല്യണ്‍ യൂണിറ്റ് ഫോണുകളാണ്. വിപണിയില്‍ വീണ്ടും കുതിച്ചുചാട്ടം നടത്തുന്നതിനായി ഈ വര്‍ഷം റെക്കോര്‍ഡ് വര്‍ഷമാകുമെന്നാണ് കൊറിയന്‍ ഹാന്‍ഡ്‌സെറ്റ് മേധാവി പറയുന്നത്. 

2019  അവസാനിക്കുമ്പോഴേക്കും കമ്പനി നാല് ബില്ല്യണ്‍ വില്‍പന പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതൊരു ബുദ്ധിമുട്ടുള്ള ടാര്‍ഗറ്റ് ആണെങ്കിലും അത് പൂര്‍ത്തിയാക്കുമെന്നാണ് കമ്പനിയുടെ വിലയിരുത്തല്‍. അതോടെ 2019 സാംസങിന് ഇന്ത്യയില്‍ റെക്കോര്‍ഡ് വര്‍ഷമായി മാറും. സാംസങ് ഇന്ത്യ ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസറായ രഞ്ജിവിജിത് സിംഗ് പറഞ്ഞു

സ്മാര്‍ട്ട്‌ഫോണ്‍ വിഭാഗത്തില്‍ സാംസങിനെ കടത്തി വെട്ടി വിപണിയില്‍ ജൈത്രയാത്ര തുടരുകയായിരുന്നു ചൈനയുടെ സിയോമി. സ്മാര്‍ട്ട്‌ഫോണ്‍ വിഭാഗത്തില്‍ ചൈനയുടെ സിയോമിയില്‍ നിന്ന് നഷ്ടപ്പെട്ട കിരീടം വീണ്ടെടുക്കാന്‍ സാംസങ് ശ്രമിക്കുന്നുണ്ട്. ജനുവരി-മാര്‍ച്ചില്‍ ഐഡിസി കണക്കുകള്‍ കാണിക്കുന്നത് സിയോമി 30.6 ശതമാനം ഓഹരി പങ്കാളിത്തത്തോടെയാണ് വിപണി കീഴടക്കിയത്. അതേസമയം, സാംസങിന്റെ ഓഹരി വിഹിതം 22.3 ശതമാനമായി കുറഞ്ഞു. എന്നാല്‍ മാര്‍ച്ചില്‍ 41 ശതമാനവും സാംസങ് സ്വന്തമാക്കി. അതോടെ സാംസങിന്റെ ഓണ്‍ലൈന്‍ ഷെയര്‍ 13.5 ശതമാനമായി ഉയര്‍ന്നു.

 

Related Articles

© 2025 Financial Views. All Rights Reserved