
കൊറിയന്‍ കമ്പനിയായ സാംസങ് അടുത്ത മാസങ്ങളില്‍ പുതിയ ഓണ്‍ലൈന്‍-എക്‌സ്‌ക്ലൂസീവ് ഡിവൈസുകള്‍ ആരംഭിച്ചുകൊണ്ട് ഓണ്‍ലൈന്‍ വളര്‍ച്ചയെ കൂടുതല്‍ പുരോഗതിയിലേക്കേര്‍പ്പെടുത്തുന്നു. ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ വിപണിയെ 2018ല്‍ കീഴടക്കിയത് ചൈനീസ് കമ്പനിയായ സിയോമിയാണ്. 28.9 ശതമാനം വിപണി പങ്കാളിത്തത്തോടെ ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ സിയോമി മുന്നിലെത്തി നിന്നു. ദക്ഷിണ കൊറിയന്‍ ബ്രാന്‍ഡ് സാംസങ് 22.4 ശതമാനവുമായിരുന്നു. ഓഫ്ലൈന്‍ വിപണി വികസിപ്പിച്ചതും പുതിയ ഓണ്‍ലൈന്‍ പാര്‍ട്ണറെ കണ്ടെത്തിയതും നേട്ടം കൈവരിക്കാന്‍ സിയോമിയെ സഹായിച്ചു.
സിയോമിയോടുള്ള കടുത്ത മത്സരത്തിന് വേണ്ടിയാണ് സാംസങ് ഓണ്‍ലൈന്‍ രംഗത്ത് എക്‌സ്‌ക്ലൂസീവ് ഡിവൈസുകള്‍ അവതരിപ്പിക്കുന്നത്. സാംസങിന്റെ ഓണ്‍ലൈന്‍ വളര്‍ച്ച എം സീരീസ് വലിയ തോതില്‍ വര്‍ധിപ്പിച്ചു. എ, എസ് എന്നീ പരമ്പരകളോടൊപ്പം ഓണ്‍ലൈന്‍ ചാനലുകളില്‍ ലഭ്യമാണ്. എം-സീരീസില്‍ നിന്ന് മെയ് വരെ നാലുമാസത്തിനുള്ളില്‍ 2 ദശലക്ഷത്തിലധികം ഉപകരണങ്ങളാണ് സാംസംഗ് വിറ്റഴിച്ചത്.
സാംസങിന്റെ ലക്ഷ്യം ഹാന്‍ഡ്‌സെറ്റ് വ്യവസായത്തിന്റെ 25 ശതമാനം ഓഹരി നിലനിര്‍ത്തുക എന്നതാണ്. ജനുവരി-മാര്‍ച്ച് പാദത്തില്‍ സാംസങ്ങിന് 39 ശതമാനം വിപണി വിഹിതം ലഭിച്ചു. ഐഡിസിയുടെ കണക്കുകള്‍ പ്രകാരം ആദ്യ പാദത്തില്‍ സാംസങിന്റെ ഓണ്‍ലൈന്‍ പങ്കാളിത്തം 13.5 ശതമാനമായി ഉയര്‍ന്നു. ഈ വര്‍ഷം സാംസങിന്റെ ഓണ്‍ലൈന്‍ ബിസിനസ്സ് ഇരട്ടിയാക്കാനാണ് ഉദ്ദേശിക്കുന്നത്.