
ഗൂഗിള്‍ ഇന്ത്യ മാനേജരായി സഞ്ജയ് ഗുപ്തയെ നിയമിച്ചു. ഗൂഗിളിലെ സെയില്‍സ്,ഓപ്പറേഷന്‍സ് വിഭാഗം വൈസ് പ്രസിഡന്റ് പദവി കൂടി അദേഹത്തിന് നല്‍കിയിട്ടുണ്ട്. സ്റ്റാര്‍ ആന്റ് ഡിസ്‌നിയില്‍ മാനേജിങ് ഡയറക്ടറആയിരുന്ന ഗുപ്തയ്ക്ക് 30 വര്‍ഷത്തെ പരിചയ സമ്പത്തുണ്ട്.
2020ലായിരിക്കും ഗൂഗിളില്‍ ചുമതലയേല്‍ക്കുക. ഹൈദരാബാദ്,ഗുഡ്ഗാവ്,ബംഗളുരു എന്നിവിടങ്ങളിലെ ടീമിനൊപ്പമായിരിക്കും അദേഹത്തിന്റെ പ്രവര്‍ത്തനം. ടെക്‌നോളജിമേഖലയില്‍ ഇന്ത്യയുടെ വെല്ലുവിളികള്‍ പരിഹരിക്കാന്‍ ശ്രമിക്കുന്നതിനൊപ്പം ഇന്റര്‍നെറ്റിനെ സാമ്പത്തിക വളര്‍ച്ചയുടെ എ്ചിനാക്കി മാറ്റുമെന്നും ഗുപ്ത പറഞ്ഞു. സ്റ്റാര്‍ ഇന്ത്യയെ രാജ്യത്തെ മികച്ച മീഡിയ കമ്പനിയായി വളര്‍ത്തുന്നതിന് ഗുപ്ത പ്രധാനപങ്ക് വഹിച്ചിട്ടുണ്ട്.