പെട്രോകെമിക്കല്‍ കമ്പനിയായ സാബിക്കിന്റെ ലാഭത്തില്‍ ഇടിവ്; വിപണിയില്‍ പ്രതീക്ഷിച്ച നേട്ടം കൊയ്യാനാകാതെ കമ്പനി ആശങ്കയില്‍

July 29, 2019 |
|
News

                  പെട്രോകെമിക്കല്‍ കമ്പനിയായ സാബിക്കിന്റെ ലാഭത്തില്‍ ഇടിവ്; വിപണിയില്‍ പ്രതീക്ഷിച്ച നേട്ടം കൊയ്യാനാകാതെ കമ്പനി ആശങ്കയില്‍

റിയാദ്: ആഗോളതലത്തിലെ ഏറ്റവും പ്രമുഖ പെട്രോകെമിക്കല്‍ കമ്പനിയായ (സൗദി ബേസിക് ഇന്‍ഡസ്ട്രീസ്) സാബിക്കിന്റെ അറ്റലാഭത്തില്‍ വന്‍ ഇടിവ് വന്നതായി റിപ്പോര്‍ട്ട്. ലാഭത്തില്‍ ഏകദേശം 68.4 ശതമാനം ഇടിവ് വന്നിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. രണ്ടാം പാദത്തില്‍ കമ്പനിയുടെ അറ്റലാഭം 2.12 ബില്യണ്‍ റിയാലായി ചുരുുങ്ങിയെന്നാണ് കണക്കുഖിലൂടെ വ്യക്തമാക്കുന്നത്. കഴിഞ്ഞവര്‍ഷം രണ്ടാം പാദത്തില്‍ കമ്പനിയുടെ ആകെ അറ്റലാഭമായി രേഖപ്പെടുത്തിയത്  ഏകദേശം 6.7 ബില്യണ്‍ റിയാലാണെന്നാണ് റിപ്പോര്‍ട്ട്.

ആഗോള തലത്തില്‍ കാര്‍ വ്യാവസായത്തിലടക്കം നേരിട്ട മാന്ദ്യം മൂലമാണ് കമ്പനിയുടെ വരുമാനത്തിലും, ലാഭത്തിലും വന്‍ ഇടിവ് രേഖപ്പെടുത്തിയിട്ടുള്ളത്. രണ്ടാം പാദത്തില്‍ കമ്പനിയുടെ വരുമാനം 35.87 ബില്യണ്‍ റിയാലായി ചുരുങ്ങിയെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. അതേസമയം 2018 ല്‍ അവസാനിച്ച രണ്ടാം പാദത്തിതല്‍ കമ്പനിയുടെ വരുമാനത്തില്‍ ആകെ രേഖപ്പെടുത്തിയിട്ടുള്ളത് 43.28 ബില്യണ്‍ റിയാലാണ്. ഈ വര്‍ഷം അവസാനിച്ച രണ്ടാം പാദത്തില്‍ കമ്പനിയുടെ വരുമാനത്തില്‍ ആകെ രേഖപ്പെടുത്തിയിട്ടുള്ള ഇടിവ് 17.12 ശതമാനമാണ്. 

ആഗോള തലത്തില്‍ രൂപപ്പെട്ട രാഷ്ട്രീയ പ്രതിസന്ധഝിയും, യുഎസ്-ചൈനാ വ്യാപാരതര്‍ക്കവും, കാര്‍വ്യാവസായത്തിലെ ഇടിവും, പെട്രോ-കെമിക്കല്‍ ആവശ്യകയില്‍ വന്ന കുറവും കമ്പനിയുടെ ലാഭത്തില്‍ ഇടിവ് രേഖപ്പെടുത്തുന്നതിന് കാരമായിട്ടുമുണ്ട്. പെട്രോ-കെമിക്കല്‍ ഉത്പ്പന്നങ്ങളുടെ വിലത്തകര്‍ച്ച മൂലം കമ്പനിയുടെ വരുമാനത്തിലടക്കം വന്‍ ഇടിവാണ് 2019 ല്‍ അവസനിച്ച രണ്ടാം പാദത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. 

Related Articles

© 2025 Financial Views. All Rights Reserved