എണ്ണ വില വര്‍ധിച്ചതോടെ സൗദിയുടെ എണ്ണ കയറ്റുമതിയില്‍ ഇടിവ്; ആകെ കയറ്റുമതി 8.7 ശതമാനമായി ചുരുങ്ങി

July 29, 2019 |
|
News

                  എണ്ണ വില വര്‍ധിച്ചതോടെ സൗദിയുടെ എണ്ണ കയറ്റുമതിയില്‍ ഇടിവ്; ആകെ കയറ്റുമതി 8.7 ശതമാനമായി ചുരുങ്ങി

റിയാദ്:സൗദി അറേബ്യയുടെ കയറ്റുമതിയില്‍ മെയ് മാസത്തില്‍ 8.7 ശതമാനം ഇടിവ് വന്നതായി റിപ്പോര്‍ട്ട്. ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സാണ് പുതിയ കണക്കുകള്‍ പുറത്തുവിട്ടത്. അന്താരാഷ്ട്ര തലത്തില്‍ രൂപപ്പെട്ട രാഷ്ട്രീയ പ്രതിസന്ധിയും, ചൈന-യുഎസ് തമ്മിലുള്ള വ്യാപാര തര്‍ക്കവുമാണ് സൗദിയുടെ കയറ്റുമതില്‍ ഇടിവ് വരാന്‍ കാരണമായതെന്നാണ് റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാട്ടുന്നത്. 2019 ല്‍ സൗദി 88.05 ബില്യണ്‍ റിയാല്‍ മൂല്യത്തിലുള്ള ഉത്പ്പന്നങ്ങളാണ് സൗദി മെയ് മാസത്തില്‍ കയറ്റുമതി ചെയ്തത്. 

അതേസമയം 2018 മെയ് മാസത്തെ അപേക്ഷിച്ച് വന്‍ ഇടിവാണ് സൗദിയുടെ കയറ്റുമതിയില്‍ ഉണ്ടായിട്ടുള്ളത്. 2018 മെയ് മാസത്തില്‍ 96.39 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഉത്പ്പന്നങ്ങളാണ് സൗദി 2018 ല്‍ വിവിധ രാഷ്ട്രങ്ങലേക്ക് കയറ്റുമതി ചെയ്തത്. എണ്ണ ഉത്പ്പന്നങ്ങളിലടക്കം വന്‍ ഇടിവാണ് 2019 മെയ് മാസത്തില്‍ രേഖപ്പടുത്തിയിട്ടുള്ളത്. മെയ് മാസത്തില്‍ 5.3 ശതമാനം ഇടിവാണ് എണ്ണ കയറ്റുമതിയില്‍ രേഖപ്പെടുത്തിയിട്ടുള്ളതെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. എണ്ണകയറ്റുമതിയിലുള്ള മൂല്യം ആകെ 3.97 ബില്യണ്‍ റിയാലായി ചുരുങ്ങിയെന്നാണ് റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്.  

മെയ് മാസത്തില്‍ പെട്രോളിയം ഉത്പ്പന്നങ്ങളുടെ കയറ്റുമതി 70.43 ബില്യണ്‍ ഡോളറായി ചുരുങ്ങിയെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. മുന്‍വര്‍ഷം ഇതേ കാലയളവില്‍ സൗദിയുടെ ആകെ പെട്രോളിയം കയറ്റുമതി 74.4 ബില്യണ്‍ ഡോളര്‍ മൂല്യമായിരുന്നു സൗദിയുടെ പെട്രോളിയം കയറ്റുമതിയില്‍ ആകെ രേഖപ്പെടുത്തിയിരുന്നത്. എണ്ണവിലയിലുണ്ടായ വര്‍ധനവ് മൂലമാണ് സൗദിയുടെ എണ്ണ കയറ്റുമതിയില്‍ ഇടിവ് രേഖപ്പെടുത്തുന്നതിന് കാരണമായതെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. 

Related Articles

© 2025 Financial Views. All Rights Reserved