350,000 ടൂറിസ്റ്റ് വിസകള്‍ അനുവദിച്ച് സൗദി അറേബ്യ; പ്രഖ്യാപനം ലോക സാമ്പത്തിക ഫോറത്തില്‍; 49 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസ

February 22, 2020 |
|
News

                  350,000 ടൂറിസ്റ്റ് വിസകള്‍ അനുവദിച്ച് സൗദി അറേബ്യ; പ്രഖ്യാപനം ലോക സാമ്പത്തിക ഫോറത്തില്‍; 49 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസ

2019 ന്റെ നാലാം പാദത്തില്‍ 350,000 ടൂറിസ്റ്റ് വിസ സൗദി അറേബ്യ നല്‍കിയതായി സൗദി കമ്മീഷന്‍ ഫോര്‍ ടൂറിസം ആന്റ് നാഷണല്‍ ഹെറിറ്റേജ് ബോര്‍ഡ് ചെയര്‍മാന്‍ അഹമ്മദ് അല്‍ ഖത്തീബ് പറഞ്ഞു. അടുത്തിടെ സ്വിറ്റ്‌സര്‍ലന്‍ഡിലെ ദാവോസില്‍ നടന്ന ലോക സാമ്പത്തിക ഫോറത്തിലാണ് അല്‍ ഖത്തീബ് ഇക്കാര്യം വെളിപ്പെടുത്തിയത്. 2020 ല്‍ ഇത് ഇനിയും വര്‍ദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സൗദി കമ്മീഷന്‍ ഫോര്‍ ടൂറിസം ആന്റ് നാഷണല്‍ ഹെറിറ്റേജ് ചെയര്‍മാന്‍ അഹ്മദ് അല്‍-ഖത്തീബ് ലോക സാമ്പത്തിക ഫോറത്തില്‍ ദാവോസിലെ സിഎന്‍ബിസിയുടെ ഹാഡ്ലി ഗാംബ്ലുമായി സംസാരിക്കുന്നു. അമേരിക്ക, ഓസ്ട്രേലിയ,മറ്റ് നിരവധി യൂറോപ്യന്‍ രാജ്യങ്ങള്‍, മലേഷ്യ, സിംഗപ്പൂര്‍, ദക്ഷിണ കൊറിയ, ചൈന, കസാക്കിസ്ഥാന്‍ എന്നിവയുള്‍പ്പെടെ 49 രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ക്കായി സൗദി കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ തങ്ങളുടെ വാതില്‍ തുറന്നുകൊടുത്തിരുന്നു.

യുഎസ്, യുകെ അല്ലെങ്കില്‍ യൂറോപ്യന്‍ യൂണിയന്റെ ഷെഞ്ചന്‍ വിസ നല്‍കിയ സാധുവായ വാണിജ്യ വിസ അല്ലെങ്കില്‍ ടൂറിസ്റ്റ് വിസ കൈവശമുള്ള മറ്റ് രാജ്യങ്ങളിലെ പൗരന്മാര്‍ക്കായിയാണ് ഇത് വ്യാപിപ്പിച്ചത്. യുഎസ്, യുകെ അല്ലെങ്കില്‍ ഷെഞ്ചന്‍ വിസ കൈവശമുള്ളവര്‍ക്ക് സൗദിയില്‍ എത്തുമ്പോള്‍ വിസ നേടാമെന്ന് ഈ മാസം ആദ്യമേ തന്നെ പ്രഖ്യാപിച്ചിരുന്നു. ഈ സംഖ്യകള്‍ തുടര്‍ന്നും വളരുകയും രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ വൈവിധ്യവത്കരിക്കാന്‍ സഹായിക്കുകയും ചെയ്യുമെന്നാണ് പൊതുവായ അഭിപ്രായമെന്ന് മിഡില്‍ ഈസ്റ്റ് ഇമിഗ്രേഷനും പിഡബ്ല്യുസി ലീഗലിലെ തൊഴില്‍ നേതാവുമായ അനിര്‍ ചാറ്റര്‍ജി  പറഞ്ഞു.

സൗദിയിലേക്കുള്ള ടൂറിസ്റ്റ് വിസ ലഭിക്കുന്നതിന് യോഗ്യരായ പൗരന്മാരായി പ്രഖ്യാപിക്കപ്പെട്ട 49 രാജ്യങ്ങളില്‍ നിന്നുള്ളവരില്‍ ഏറ്റവും കൂടുതല്‍ ബ്രിട്ടീഷ് ടൂറിസ്റ്റുകളും പിന്നാലെ ചൈന ടൂറിസ്റ്റുകളുമാണ്. രാജ്യത്തിന്റെ 2030 ലേക്കുള്ള ക്രിയാത്മകമായ പദ്ധതികളെ മുന്നോട്ട് കൊണ്ടുപോകാന്‍ സഹായിക്കുന്നതായിരിക്കും യുഎസ്, യുകെ അല്ലെങ്കില്‍ ഷെഞ്ചന്‍ വിസ ഉടമകള്‍ക്കായി പ്രവേശനം അനുവദിച്ചുള്ള തീരുമാനം എന്നും അദ്ദേഹം പറഞ്ഞു.

Related Articles

© 2025 Financial Views. All Rights Reserved