
പാകിസ്ഥാനില്‍ 2000 കോടി ഡോളര്‍ സൗദി അറേബ്യ നിക്ഷേപം നടത്തി.ഇരു രാജ്യങ്ങളും തമ്മില്‍ നിരവധി വ്യാപാര കരാറുകളിലാണ് ഒപ്പുവെച്ചത്. ഏഷ്യ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പാകിസ്ഥാനിലെത്തിയത്. സൗദി കിരീടവകാശിയെ പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ വിമാനത്താവളത്തില്‍ സ്വീരകരിച്ചു.
സൗദി കിരീടവകാശിയെ സ്വീകരിക്കാന്‍ പാക് വിദേശകാര്യ മന്ത്രിമാരും, ഉന്നത ഉദ്യോസ്ഥരും,വ്യാവസായ പ്രമുഖരും വിമാനത്താവളത്തിലെത്തി. അതേസമയം പുല്‍വാമ ഭികരമാക്രമണത്തെ ഇന്ത്യ പാകിസ്ഥാനെ ആഗോളതലത്തില്‍ ഒറ്റപ്പെടുത്താനുള്ള നീക്കങ്ങള്‍ നടത്തുന്നതിനിടയിലാണ് സൗദി കിരീടവകാശിയുടെ പാക് സന്ദര്‍ശനം. അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ പാകിസ്ഥാനെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശനം നടത്തിയപ്പോള്‍ സൗദി രാജകുമാരന്റെ ഈ സന്ദര്‍ശനം ഇന്ത്യ ചൊടിപ്പിക്കുമെന്നുറപ്പാണ്.
പാകിസ്ഥാന്‍ സൗന്ദര്‍ശിച്ചു കൊണ്ട് സൗദി രാജാവ് നടത്തിയ പ്രഖ്യാപനം ഇങ്ങനെയായിരുന്നു. പാകിസ്ഥാന്‍ സൗദിയുടെ സൗഹൃദ രാഷ്ട്രമാണെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം തുടരുമെന്നും അദ്ദേഹം ആദ്യ പ്രതികരണത്തിലൂടെ പറഞ്ഞു.1000 കോടി രൂപ ചിലവിട്ട് പാകിസ്ഥാനില്‍ എണ്ണ ശുദ്ധകീരിക്കുന്നതിനുള്ള പദ്ധതികളൊക്കെയാണ് പ്രധാനമായും നടപ്പിലാക്കുന്നത്. 10ഓളം കരാറുകളിലാണ് സൗദിഅറേബ്യ പാകിസ്ഥാനുമായി ഒപ്പുവച്ചിട്ടുള്ളത്.