
ഇന്ത്യയിലെ ഏറ്റവും വലിയ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വായ്പാ നിരക്ക് 5-10 ബേസിസ് പോയിന്റ് കുറച്ചു. ജൂലൈ 10 മുതല്‍ ഇത് പ്രാബല്യത്തില്‍ വരുന്നതാണ്. നേരത്തെ എംസിഎല്‍ആര്‍ നിരക്ക് 6.75 ശതമാനത്തില്‍ നിന്ന് 6.65 ശതമാനമായി കുറച്ചിരുന്നു. കൊറോണ വൈറസ് പ്രതിസന്ധിക്കിടയില്‍ വായ്പയുടെ ആവശ്യം വര്‍ധിപ്പിക്കുന്നതിനാണ് ഈ നീക്കം.
ഇന്നലെ എച്ച്ഡിഎഫ്സി ബാങ്കും എംസിഎല്‍ആര്‍ നിരക്ക് 20 ബേസിസ് പോയിന്റ് കുറച്ചിരുന്നു. കഴിഞ്ഞ മാസം വായ്പാ നിരക്ക് 5 ബിപിഎസ് കുറച്ചതിന് ശേഷമാണ് നിലവിലെ വെട്ടിക്കുറവ്. സമീപകാലത്ത് റിസര്‍വ് ബാങ്കിന്റെ പോളിസി നിരക്ക് കുറച്ചതിന്റെ അടിസ്ഥാനത്തില്‍ മറ്റ് ബാങ്കുകളും വായ്പ നല്‍കുന്ന നിരക്ക് കുറച്ചിട്ടുണ്ട്.
മാര്‍ച്ച് മുതല്‍ സെന്‍ട്രല്‍ ബാങ്ക് റിപ്പോ നിരക്ക് 115 ബിപിഎസ് കുറച്ചു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കാനറ ബാങ്കും ബാങ്ക് ഓഫ് മഹാരാഷ്ട്രയും തിങ്കളാഴ്ച മുതല്‍ ഫണ്ട് അധിഷ്ഠിത വായ്പാ നിരക്ക് (എംസിഎല്‍ആര്‍) യഥാക്രമം 10 ബേസിസ് പോയിന്റുകളും 20 ബേസിസ് പോയിന്റുകളും കുറച്ചിരുന്നു.