
ഡല്‍ഹി: അമേരിക്കയിലെ വിമാനത്താവളങ്ങളില്‍ ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് സെല്‍ഫ് ഗ്രൗണ്ട് ഹാന്റിലിങില്‍ നിന്നും വിലക്ക്. അമേരിക്കന്‍ പാസഞ്ചര്‍ വിമാനങ്ങളേയും കൊറിയര്‍ ഭീമനായ ഫെഡെക്‌സിനേയും ഇന്ത്യന്‍ വിമാനത്താവളങ്ങളില്‍ ഇക്കാര്യത്തിന് വിലക്കിയതിന്റെ പ്രതികാര നടപടിയാണ് പുത്തന്‍ നീക്കമെന്നാണ് സൂചന. ഇന്ത്യന്‍ കമ്പനികളില്‍ എയര്‍ ഇന്ത്യയാണ് ഇപ്പോള്‍ കൂടുതലായും അമേരിക്കയിലേക്ക് സര്‍വീസ് നടത്തുന്നത്.
അമേരിക്കയിലെ പ്രധാന വിമാനത്താവളങ്ങളായ ന്യൂയോര്‍ക്ക്, സാന്‍ഫ്രാന്‍സസ് കോ, വാഷിങ്ടണ്‍, ചിക്കാഗോ എന്നിവിടങ്ങളില്‍ സ്വകാര്യ ഏജന്‍സകളാണ് ഗ്രൗണ്ട് ഹാന്റ്‌ലിങ് നടത്തുന്നത്. ആഴ്ച്ചയില്‍ 30 നോണ്‍ സ്‌റ്റോപ്പ് സര്‍വീസുകളാണ് എയര്‍ ഇന്ത്യ അമേരിക്കയിലേക്ക് നടത്തുന്നത്. എന്നാല്‍ ഗ്രൗണ്ട് ഹാന്റ്‌ലിങ്ങിനായി പ്രത്യേകം സ്റ്റാഫ് ഈ സര്‍വീസുകളിലില്ല.
അതിനാലാണ് സ്വകാര്യ ഏജന്‍സികളെ ഇത് ഏല്‍പ്പിച്ചിരിക്കുന്നത്. ഉഭയകക്ഷി അവകാശപ്രകാരം ഇന്ത്യന്‍ വിമാനത്താവളങ്ങളില്‍ തങ്ങള്‍ നടത്തി വന്നിരുന്ന ഗ്രൗണ്ട് ഹാന്റ്‌ലിങ് മരവിപ്പിച്ചതിനെ തുടര്‍ന്നാണ് ഇന്ത്യന്‍ വിമാനങ്ങളേയും ഇതില്‍ നിന്നും വിലക്കിയതെന്നും യുഎസ് പ്രതിനിധികള്‍ അറിയിച്ചു.