വാള്‍മാര്‍ട്ട് ഇന്ത്യയെ ഏറ്റെടുത്ത ഫ്‌ലിപ്കാര്‍ട്ട് നടപടിക്കെതിരെ പരാതി; ബിസിനസ് തകരുമോയെന്ന ആശങ്കയില്‍ വ്യാപാരികള്‍

July 28, 2020 |
|
News

                  വാള്‍മാര്‍ട്ട് ഇന്ത്യയെ ഏറ്റെടുത്ത ഫ്‌ലിപ്കാര്‍ട്ട് നടപടിക്കെതിരെ പരാതി; ബിസിനസ് തകരുമോയെന്ന ആശങ്കയില്‍ വ്യാപാരികള്‍

മുംബൈ: വാള്‍മാര്‍ട്ട് ഇന്ത്യയെ ഏറ്റെടുത്ത ഫ്‌ലിപ്കാര്‍ട്ടിന്റെ നടപടിക്കെതിരെ ഓള്‍ ഇന്ത്യ ഓണ്‍ലൈന്‍ വെന്റേര്‍സ് അസോസിയേഷന്‍ പരാതി നല്‍കി. കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യക്കാണ് പരാതി നല്‍കിയത്. ഇടപാടിലൂടെ വാള്‍മാര്‍ട്ട് ഇന്ത്യയിലെ വില്‍പ്പനക്കാര്‍ക്ക് പ്രത്യേക ആനുകൂല്യം ലഭിക്കുമെന്നാണ് പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത്.

ഫ്‌ലിപ്കാര്‍ട്ട് അടുത്തിടെ തുടങ്ങിയ പലചരക്ക് വിപണിയായ ഫ്‌ലിപ്കാര്‍ട്ട് സൂപ്പര്‍മാര്‍ക്കറ്റില്‍ വാള്‍മാര്‍ട്ട് ഇന്ത്യയുടെ സെല്ലേര്‍സ് കൂടിയ ഡിസ്‌കൗണ്ടില്‍ സാധനങ്ങള്‍ വില്‍ക്കുമെന്ന ആശങ്ക പരാതിയില്‍ ഉന്നയിച്ചിട്ടുണ്ട്. മാര്‍ച്ചില്‍ ഫ്‌ലിപ്കാര്‍ട്ടിനെതിരെ അന്വേഷണം നടത്താന്‍ നാഷണല്‍ കമ്പനി ലോ അപ്പല്ലറ്റ് ട്രൈബ്യൂണല്‍ സിസിഐക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. വിപണിയിലെ മേല്‍ക്കോയ്മയുമായി ബന്ധപ്പെട്ടാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

വാള്‍മാര്‍ട്ട് ഇന്ത്യയെ ഏറ്റെടുത്ത് ഹോള്‍സെയില്‍ വിപണിയില്‍ തങ്ങളുടെ സ്വാധീനം വര്‍ധിപ്പിച്ചിരിക്കുകയാണ് ഫ്‌ലിപ്കാര്‍ട്ട്. ഈയിടെ ഫ്‌ലിപ്കാര്‍ട്ട് ഹോള്‍സെയില്‍ എന്ന പുതിയ സംരംഭത്തിനും തുടക്കം കുറിച്ചിരുന്നു. ഒന്‍പത് സംസ്ഥാനങ്ങളിലായി 28 ബെസ്റ്റ് പ്രൈസ് സ്റ്റോറുകള്‍ ഫ്‌ലിപ്കാര്‍ട്ട് നടത്തുന്നുണ്ട്.

Related Articles

© 2025 Financial Views. All Rights Reserved