
മുംബൈ: പുതിയ ആഴ്ചയിലെ ആദ്യദിവസവും സൂചികകളില്‍ നേട്ടമില്ല. നിഫ്റ്റി 17,700 നിലവാരത്തിലെത്തി. മിക്കവാറും സെക്ടറുകളിലെ ഓഹരികളിലുണ്ടായ വില്പന സമ്മര്‍ദമാണ് സൂചികകളെ ബാധിച്ചത്. സെന്‍സെക്സ് 202 പോയിന്റ് നഷ്ടത്തില്‍ 59,433ലും നിഫ്റ്റി 56 പോയന്റ് താഴ്ന്ന് 17,708ലുമാണ് വ്യാപാരം ആരംഭിച്ചത്. പേടിഎമ്മിന്റെ ഓഹരി വിലയില്‍ വീണ്ടും 7.5 ശതമാനം ഇടിവുണ്ടായി.
എച്ച്ഡിഎഫ്സി ബാങ്ക്, ഇന്‍ഫോസിസ്, നെസ് ലെ, എല്‍ആന്‍ഡ്ടി, ഐസിഐസിഐ ബാങ്ക്, ടെക് മഹീന്ദ്ര, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഐടിസി, ടൈറ്റാന്‍, സണ്‍ ഫാര്‍മ, ഡോ.റെഡ്ഡീസ് ലാബ്, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികളും നഷ്ടത്തിലാണ്. താരിഫ് ഉയര്‍ത്തിയതിനെതുടര്‍ന്ന് ഭാരതി യെര്‍ടെലിന്റെ ഓഹരി വിലയില്‍ അഞ്ച് ശതമാനം കുതിപ്പുണ്ടായി.
ഇന്‍ഡസിന്‍ഡ് ബാങ്ക്, പവര്‍ഗ്രിഡ് കോര്‍പ്, ഏഷ്യന്‍ പെയിന്റ്സ്, ടിസിഎസ് തുടങ്ങിയ ഓഹരികളും നേട്ടത്തിലാണ്. റിയാല്‍റ്റി, ഓട്ടോ തുടങ്ങി മിക്കവാറും സെക്ടറല്‍ സൂചികകള്‍ നഷ്ടത്തിലാണ്. ബിഎസ്ഇ മിഡ് ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ ഒരുശതമാനത്തോളം ഇടിവ് നേരിട്ടു.