റെയില്‍വെ വികസനത്തിന് പിപിപി മാതൃക നടപ്പിലാക്കും; 2030 വരെ 50 ലക്ഷം കോടി രൂപ നീക്കിവെക്കും

July 06, 2019 |
|
News

                  റെയില്‍വെ വികസനത്തിന് പിപിപി മാതൃക നടപ്പിലാക്കും; 2030 വരെ 50 ലക്ഷം കോടി രൂപ നീക്കിവെക്കും

ന്യൂഡല്‍ഹി: ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റില്‍ റെയില്‍വെയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി വന്‍ തുകയാണ് നീക്കിയിരിപ്പായി വെച്ചിട്ടുള്ളത്. 2030 വരെയുള്ള കാലയളവല്‍ റെയില്‍വെയുടെ പ്രത്യേക വികസനത്തിനായി 50 ലക്ഷം കോടി രൂപ വരെ ചിലവാക്കാനാണ് കേന്ദ്ര ധനമന്ത്രാലയത്തിന്റെ തീരുമാനം. റെയില്‍വെ വികസനത്തിനായി പിപിപി  മാതൃകാ വികസനമായിരിക്കും നടപ്പിലാക്കുക. സ്വകാര്യ പങ്കാളിത്തം ഉറപ്പുവരുത്തിയാകും രാജ്യത്തെ റെയില്‍വെ വികസനത്തിന് പരിഗണന നല്‍കാന്‍ സര്‍ക്കാര്‍ ആലോചിച്ചിട്ടുള്ളത്. 

ഈ വര്‍ഷം തന്നെ മെട്രോ ലൈന്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ആരംഭിക്കും.  210 കിലോ മീറ്ററോളമാണ് ഇതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ പ്രാവര്‍ത്തികമാക്കുക. സബര്‍ബന്‍ റെയില്‍െയില്‍ കൂടുതല്‍ നിക്ഷേപമിറക്കാനും സ്വകാര്യ പങ്കാളിത്തം ഉറപ്പുവരുത്താനുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.  അതേസമയം രാജ്യത്ത് ഏറ്റവുമധികം വരുമാനമുള്ള പൊതുമേഖലാ സ്ഥാപനത്തെ സ്വകാര്യവത്കരിക്കുന്ന നിലപാടിനെതിരെ വലിയ എതിര്‍പ്പാണ് നേരത്തെ ഉയര്‍ന്നുവന്നിട്ടുള്ളത്. 

മുടക്ക് മുതില്‍ അടക്കം റെയില്‍വെയില്‍ റെക്കോര്‍ഡിട്ടുവെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.  റെയില്‍വെയില്‍ പ്രത്യേകമായി  65,837 കോടി രൂപയിലധികം നീക്കിവെച്ചിട്ടുമുണ്ട്.  രാജ്യത്ത് ഏകീകൃത ട്രാന്‍സ്‌പോര്‍ട്ട് കാര്‍ഡ് പദ്ധതികളടക്കം സര്‍ക്കാര്‍ നടപ്പിലാക്കാനുള്ള ലക്ഷ്യവും മുന്നോട്ടുവെക്കുന്നുണ്ട്. ഇതിനായി രണ്ടാം ഘട്ട വികസന പ്രവര്‍ത്തനങ്ങള്‍ എന്ന നിലക്ക് 100000 കോടി രൂപ വരെ വകയിരുത്തും. ഏകീകൃത ട്രാന്‍സ്‌പോര്‍ട്ട് കാര്‍ഡിലൂടെ എല്ലാ ടിക്കറ്റ് ബുക്കിംഗും ലഭിക്കുമെന്നാണ് മറ്റൊരു പ്രത്യേകത.

 

Related Articles

© 2025 Financial Views. All Rights Reserved