നഷ്ടം നേരിട്ട് ഇന്ത്യന്‍ കമ്പനികള്‍; റിലയന്‍സിന്റെ വിപണി മൂലധനത്തില്‍ നഷ്ടം; ആറ് മുന്‍നിര കമ്പനികളുടെ വിപണി മൂലധനത്തില്‍ 29,487 കോടി രൂപയോളം നഷ്ടം വന്നെന്ന് കണക്കുകള്‍

February 24, 2020 |
|
News

                  നഷ്ടം നേരിട്ട് ഇന്ത്യന്‍ കമ്പനികള്‍; റിലയന്‍സിന്റെ വിപണി മൂലധനത്തില്‍ നഷ്ടം; ആറ് മുന്‍നിര കമ്പനികളുടെ വിപണി മൂലധനത്തില്‍ 29,487 കോടി രൂപയോളം നഷ്ടം വന്നെന്ന് കണക്കുകള്‍

രാജ്യത്തെ ആറ് കമ്പനികളില്‍  കഴിഞ്ഞയാഴ്ച്ചത്തെ വിപണി മൂലധനത്തില്‍ നഷ്ടം വന്നതായി റിപ്പോര്‍ട്ട്. ര ആറ് കമ്പനികളുടെ വിപണി മൂലധനത്തില്‍ ആകെ വന്ന നഷ്ടം 29,487 കോടി രൂപയാണെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.  ടിസിഎസ, എച്ച്ഡിഎഫ്‌സി, എച്ച് യുഎല്‍,  എച്ച്ഡിഎഫ്‌സി, ആര്‍ഐഎല്‍ എന്നീ കമ്പനികളുടെ വിപണി മൂലധത്തിലാണ് ഭീമമായ നഷ്ടം രേഖപ്പെടുത്തിയിട്ടുള്ളത്. കൊറോണ വൈറസിന്റെ ആഘാതവും, രാജ്യത്തിനകത്ത് രൂപപ്പെട്ട മാന്ദ്യവുമാണ് മുന്‍നിര കമ്പനികളുടെ വിപണി മൂലധനത്തില്‍ ഇടിവ് രേഖപ്പെടുത്തുന്നതിന് കാരണമായി.  

അതേസമയം ഇന്‍ഫോസിസ്, ബജാജ് ഫിനാന്‍സ്, കോട്ടക് മഹീന്ദ്ര ബാങ്ക്,  ഐസിഐസിഐ ബാങ്ക് എന്നീ കമ്പനികളുടെ വിപണി മൂലധനത്തില്‍ നേട്ടം രേഖപ്പെടുത്തി.  അതേസമയം ഭാരതി എയര്‍ടെല്ലിന്റെ വിപണി മൂലധനത്തില്‍ ഭീമമായ ഇടിവാണ് കഴിഞ്ഞദിവസം അവസാനിച്ച വ്യാപാരത്തില്‍ ഉണ്ടായത്. ഭാരതി എയര്‍ടെല്ലിന്റെ വിപണി മൂലധം 10,692.9 കോടി രൂപോയളം ഇടിഞ്ഞ് 2,97,600.65 കോടി രൂപയായെന്നാണ് റിപ്പോര്‍ട്ട്.  

ടിസിഎസിന്റെ വിപണി മൂലധം  10,319.06 കോടി രൂപയോളം ഇടിഞ്ഞ് 8,09,126.71 കോടി രൂപയിലേക്കെത്തി.  എച്ച്ഡിഎഫ്‌സിയുടെ വിപണി മൂലധനത്തില്‍ 5,162.75  കോടി രൂപയില്‍ നിന്ന്  4,10,062.89 കോടി രൂപയായി ചുരുങ്ങി.  ഇന്‍ഫോസിസിന്റെ വിപണി മൂലധനത്തില്‍  4,471.59 കോടി രൂപയോളം ഇടിവ് രേഖപ്പെടുത്തി 3,39,287.61 കോടി രൂപയിലേക്കെത്തി.  ആര്‍ഐഎല്ലിന്റെ വിപണി മൂലധനത്തില്‍ 729.01 കോടി രൂപയോളം ഇടിവ് രേഖപ്പെടുത്തി 9,41,693.57 കോടി രൂപയിലേക്കെത്തി.  

അതേസമയം നാല് കമ്പനികളുടെ വിപണി മൂലധനത്തില്‍  വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.  അതേസമയം ബജാജ് ഫിനാന്‍സിന്റെ വിപണി മൂലധനം  5,863.46 കോടി രൂപയില്‍ നിന്ന 2,93,666.38 കോടി രൂപയായി ഉയര്‍ന്നു. ഐസിഐസി ബാങ്കിന്റെ വിപണി മൂലധനം  541.78 കോടി രൂപയോളം വര്‍ധിച്ച് 3,53,766.96 കോടി രൂപയാവുകയും,   കഴിഞ്ഞയാഴ്ച്ച മുബൈ ഓഹരി സൂചികയായ സെന്‍സെക്‌സില്‍   86.62 പോയിന്റ് ഇടിവ് വന്നിരുന്നു.  അതേസമയം മഹാശിവരാത്രി പ്രമാണിച്ച് വെള്ളിയാഴ്ച്ച ഓഹരി വിപണി അവധിയായിരുന്നു. 

Related Articles

© 2025 Financial Views. All Rights Reserved