പ്രതിമാസം 21 ലക്ഷം രൂപ വരുമാനം! 55 കോടിയുടെ വീട് വാങ്ങിയത് ആറാം വയസില്‍; യൂട്യൂബ് ലോകത്തെ അത്ഭുതമായി ദക്ഷിണ കൊറിയയില്‍ നിന്നുള്ള ബോറാം കിം; 30 മില്യണ്‍ സബ്‌സ്‌ക്രൈബേഴ്‌സുള്ള ബോറാം ട്യൂബ് ടോയ്‌സ് റിവ്യു ചാനലിനെ അറിയാം

July 30, 2019 |
|
News

                  പ്രതിമാസം 21 ലക്ഷം രൂപ വരുമാനം! 55 കോടിയുടെ വീട് വാങ്ങിയത് ആറാം വയസില്‍; യൂട്യൂബ് ലോകത്തെ അത്ഭുതമായി ദക്ഷിണ കൊറിയയില്‍ നിന്നുള്ള ബോറാം കിം; 30 മില്യണ്‍ സബ്‌സ്‌ക്രൈബേഴ്‌സുള്ള ബോറാം ട്യൂബ് ടോയ്‌സ് റിവ്യു ചാനലിനെ അറിയാം

യൂട്യൂബിലൂടെ വരുമാനം ഉണ്ടാക്കാന്‍ ആഗ്രഹിക്കാത്തവരില്ല. എന്നാല്‍ എന്ത് ചെയ്തിട്ടും പണമുണ്ടാക്കാന്‍ കഴിയാത്തവര്‍ ആറ് വയസുള്ള കൊച്ചു മിടുക്കിയുടെ കഥ കേട്ട് ഞെട്ടിയിരിക്കുകയാണ്. വെറും ആറാം വയസില്‍ 21 ലക്ഷം രൂപ മാസം വരുമാനമുള്ള ബോറം ഇപ്പോള്‍ 55 കോടിയുടെ വീടും സ്ഥലവും സ്വന്തമാക്കിയിരിക്കുയാണ്. ദക്ഷിണ കൊറിയയില്‍ നിന്നുള്ള ബോറം കിം എന്ന കൊച്ചു മിടുക്കിയാണ് ഇപ്പോള്‍ വാര്‍ത്തകളിലെ താരമാകുന്നത്. രണ്ട് യൂട്യൂബ് ചാനലുകളാണ് ബോറത്തിന് സ്വന്തമായുള്ളത്. ഇതില്‍ 13.7 മില്യണ്‍ സ്ബ്‌സ്‌ക്രൈബേഴ്‌സുള്ള ബോറാം ടോയ് റിവ്യു ചാനലാണ് ഇപ്പോള്‍ ഏറെ ജനശ്രദ്ധ നേടുന്നത്. 

മാത്രമല്ല ഇതിനൊപ്പം തന്നെ ഒരു വിഡിയോ വ്ളോഗ് അക്കൗണ്ട് കൂടെയുണ്ട് ബോറത്തിന്. അതിനുള്ള സബ്സ്‌ക്രൈബേഴ്സാകട്ടെ 17.6 മില്യണും. മൊത്തം 30 മില്യണാണ് സബ്സ്‌ക്രൈബേഴ്സ്. ഈ രണ്ട് ചാനലുകളില്‍ നിന്നുള്ള പ്രതിമാസം വരുമാനം പല ബിസിനസ് ഭീമന്മാരേക്കാള്‍ കൂടുതലാണ്. 

ബോറാമിന്റെ ഒരോ വീഡിയോയ്ക്കും 300 മില്യണിലധികം കാഴ്ചക്കാരാണുള്ളത്.' Boram has a Cold' എന്ന വിഡിയോയ്ക്കാണ് ഏറ്റവും അധികം സബ്സ്‌ക്രൈബേഴ്സ് ഉള്ളത്. എന്നാല്‍ അച്ഛന്റെ പേഴ്സില്‍ നിന്നും ബോറം പണം മോഷ്ടിക്കുന്നുന്ന വിഡിയോയും കാറോടിക്കുന്ന വിഡിയോയുമൊക്കെ നിരവധി വിമര്‍ശനങ്ങള്‍ക്കും ഇടയാക്കിയിട്ടുണ്ട്. കുട്ടികള്‍ക്കിടയില്‍ തെറ്റായ സന്ദേശം നല്‍കുന്നുവെന്നതാണ് വിമര്‍ശനത്തിന്റെ അടിസ്ഥാനം.

സിയോള്‍ നഗരപ്രാന്തമായ ഗംഗ്‌നാമിലാണ് ഈ യൂട്യൂബ് താരം വാങ്ങിയ കെട്ടിടം സ്ഥിതി ചെയ്യുന്നത്. ഈ ചെറിയ യൂട്യൂബ് താരം അവളുടെ മാതാപിതാക്കള്‍ സ്ഥാപിച്ച ബോറം ഫാമിലി കമ്പനി വഴിയാണ് സ്വത്ത് വാങ്ങിയത്. 376 ദശലക്ഷം തവണ കണ്ടതിനാല്‍ യുട്യൂബില്‍ വളരെ പ്രചാരമുള്ള ബോറാമിന്റെ വീഡിയോകളിലൊന്നാണ് 'കുക്കിംഗ് പോറോറോ ബ്ലാക്ക് നൂഡില്‍'. ഏറ്റവും ജനപ്രിയ വീഡിയോകളിലൊന്നായ ഇതില്‍ ഒരു പ്ലാസ്റ്റിക് കളിപ്പാട്ട അടുക്കള ഉപയോഗിച്ച് അതില്‍ നിന്നും തല്‍ക്ഷണം നൂഡില്‍സ് നിര്‍മ്മിക്കുന്നത് കാണിക്കുന്നു എന്നതാണ്. എന്നാല്‍ ബോറാമിന്റെ വീഡിയോകളില്‍ എല്ലാവരും സന്തുഷ്ടരാണെന്ന് തോന്നുന്നില്ല.

ബോറാമിന്റെ യൂട്യൂബ് ചാനലിലെ ഉള്ളടക്കത്തെക്കുറിച്ച് ദക്ഷിണ കൊറിയയിലെ നിരവധി പൗരന്മാര്‍ 2017-ല്‍ സേവ് ദി ചില്‍ഡ്രന്‍ എന്ന എന്‍ജിഒക്ക് പരാതി നല്‍കി, ഇത് കൊച്ചുകുട്ടികളെ പ്രതികൂലമായി ബാധിച്ചേക്കാം എന്ന അഭ്യൂഹത്തെ തുടര്‍ന്നാണ് ഇത്. എന്‍ജിഒ സിഎന്‍എനുമായി ഇക്കാര്യം സംസാരിച്ചു. യൂട്യൂബ് ചാനലിലെ വീഡിയോ ക്ലിപ്പുകള്‍ ബോറം തന്റെ പിതാവിന്റെ പേഴ്സില്‍ നിന്ന് പണം മോഷ്ടിക്കുന്നതായി കാണിച്ചതിന് ശേഷമാണ് ആശങ്ക ഉയര്‍ന്നതെന്ന് പറഞ്ഞു

കൊറിയന്‍ യൂട്യൂബ് ചാനലുകള്‍ക്കിടയില്‍ മാര്‍ക്കറ്റിംഗ് ലാഭത്തില്‍ ഏറ്റവും വലിയ പങ്ക് വഹിക്കുന്നത് ബോറം ട്യൂബ് ടോയ്സ് റിവ്യൂ, ബോറം ട്യൂബ് വ്‌ലോഗ് എന്നീ രണ്ട് ചാനലുകളാണെന്ന് യൂട്യൂബ് അനലിറ്റിക്സ് വെബ്സൈറ്റ് സോഷ്യല്‍ ബ്ലേഡ് പറയുന്നു. രണ്ട് ചാനലുകളില്‍ നിന്നും ലഭിക്കുന്ന ശരാശരി പ്രതിമാസ വരുമാനം ഏകദേശം 3.1 ദശലക്ഷം യു.എസ് ഡോളര്‍ (എസ് $ 4.2 ദശലക്ഷം) ആണെന്നാണ് അനലിസ്റ്റുകള്‍ പുറത്ത് വിടുന്ന വിവരം.  

Related Articles

© 2025 Financial Views. All Rights Reserved