
ഇന്ത്യന്‍ കമ്പനി ലെന്‍സ് കാര്‍ട്ടില്‍ 1645 കോടിരൂപയുടെ നിക്ഷേപമിറക്കി സോഫ്റ്റ്ബാങ്ക്. ഐവെയര്‍ സൊല്യൂഷന്‍സ് കമ്പനിയുമായി മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം നിക്ഷേപമിറക്കിയത്. സെക്കന്റ് വിഷന്‍ ഫണ്ടില്‍ 1.5 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള കമ്പനിയാണിത്. ലെന്‍സ്‌കാര്‍ട്ടിലെ സോഫ്റ്റ്ബാങ്കിന്റെ നിക്ഷേപം വിഷന്‍ ഫണ്ട് -2 ല്‍ നിന്ന് ഇന്ത്യയില്‍ ആദ്യത്തേതും ആഗോളതലത്തില്‍ രണ്ടാമത്തേതുമാണ്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് മസായോഷി സണ്‍സിന്‍രെ നേതൃത്വത്തിലുള്ള ഗ്രൂപ്പ് അതിന്റെ പോര്‍ട്ട്ഫോളിയോ കമ്പനിയായ വെവര്‍ക്കില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് എസ്വിഎഫിന്റെ കന്നി നിക്ഷേപം കൂടിയാണിത്.
ആപ്പിള്‍, മൈക്രോസോഫ്റ്റ്, ഫോക്‌സ്‌കോണ്‍ ടെക്‌നോളജി ഗ്രൂപ്പ്, കസാക്കിസ്ഥാന്റെ സൊവറിയന്‍ വെല്‍ത്ത് ഫണ്ട് എന്നിവയില്‍ നിന്ന് പണം സ്വരൂപിക്കുന്ന വിഷന്‍ ഫണ്ട് -2 കഴിഞ്ഞ മാസം ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തത് 2 ബില്യണ്‍ ഡോളറാണ്. ചൈനീസ് ഓണ്‍ലൈന്‍ പ്രോപ്പര്‍ട്ടി ലിസ്റ്റിംഗ് സേവനമായ ബെയ്ക്ക് ഷാഫാങിനായുള്ള ധനകാര്യ റൗണ്ടിലും ഇത് പങ്കെടുത്തിട്ടുണ്ട.ക്യുമുലേറ്റീവ് പ്രിഫറന്‍സ് ഷെയറുകള്‍ അനുവദിച്ചതിനായി ഡിസംബര്‍ 12 ന് ലെന്‍സ്‌കാര്‍ട്ട്‌ബോര്‍ഡ് ഒരു പ്രമേയം പാസാക്കിയിരുന്നു.