സുപ്രിയ ലൈഫ് സയന്‍സ് പ്രാരംഭ ഓഹരി വില്‍പ്പന ഇന്ന് മുതല്‍

December 16, 2021 |
|
News

                  സുപ്രിയ ലൈഫ് സയന്‍സ് പ്രാരംഭ ഓഹരി വില്‍പ്പന ഇന്ന് മുതല്‍

സുപ്രിയ ലൈഫ് സയന്‍സ് പ്രാരംഭ ഓഹരി വില്‍പ്പന (ഐപിഒ) ഇന്നുമുതല്‍. ഡിസംബര്‍ 20 വരെയാണ് ഐപിഒ. മരുന്ന് നിര്‍മാണത്തിന് ആവശ്യമായ ആക്ടീവ് ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഗ്രീഡിയന്‍സ് (എപിഐ) നിര്‍മിക്കുന്ന രാജ്യത്തെ പ്രമുഖ കമ്പനിയാണ് സുപ്രിയ ലൈഫ് സയന്‍സ്. 700 കോടി രൂപയാണ് ഐപിഒയിലൂടെ കമ്പനി സമാഹരിക്കാന്‍ ഒരുങ്ങുന്നത്.

ഓഫര്‍ ഫോര്‍ സെയിലിലൂടെ 500 കോടിയുടെ ഓഹരികളും 200 കോടിയുടെ പുതിയ ഓഹരികളുമാണ് വില്‍ക്കുന്നത്. 265-274 രൂപയാണ് പ്രൈസ് ബാന്‍ഡ്. നിക്ഷേപകര്‍ക്ക് കുറഞ്ഞത് 54 ഷെയറുകള്‍ അടങ്ങിയ ഒരു ലോട്ടിനായി അപേക്ഷിക്കാം. പരമാവധി 13 ലോട്ടുകളില്‍ വരെ നിക്ഷേപം നടത്താം. ഡിസംബര്‍ 23ന് ആണ് ഷെയര്‍ അലോക്കേഷന്‍. ഡിസംബര്‍ 28ന് ബിഎസ്ഇയിലും എന്‍എസ്ഇയിലും ലിസ്റ്റ് ചെയ്തേക്കും.

38 എപിഐകള്‍ നിര്‍മിക്കുന്ന സുപ്രിയ ലൈഫ് സയന്‍സിന് 86 രാജ്യങ്ങളിലേക്ക് ഉല്‍പ്പന്നങ്ങള്‍ കയറ്റി അയക്കുന്നുണ്ട്. 2021 മാര്‍ച്ചില്‍ 1238 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റാദായം. 68.66 ശതമാനം വളര്‍ച്ചയാണ് അറ്റാദായത്തില്‍ ഉണ്ടായത്. ഐസിഐസി സെക്യൂരിറ്റീസ്, ആക്സിസ് ക്യാപിറ്റല്‍ എന്നിവരാണ് ഐപിഒയുടെ ലീഡ് മാനേജര്‍മാര്‍.

Read more topics: # ഐപിഒ, # ipo,

Related Articles

© 2025 Financial Views. All Rights Reserved