
ഒരു കാലത്ത് ലോകത്തിലെ ഏറ്റവും വലിയ കാറ്റാടി വൈദ്യുതി കമ്പനിയായിരുന്ന സുസ് ലോണ്‍ എനര്‍ജിയെന്ന കമ്പനി തകര്‍ച്ചയിലേക്കെന്ന് വ്യക്തമായി. ആറ് ഭൂഖണ്ഡങ്ങളിലായി 18 രാജ്യങ്ങളില്‍ സാന്നിധ്യമുണ്ടായിരുന്ന സുസ്‌ലോണ്‍ കാറ്റാടി വൈദ്യുതി ഉത്പാദനത്തില്‍ ഡിസൈന്‍ ഡിവല്പ്‌മെന്റ് മാനുഫാക്ചറിങ് ആന്‍ഡ് സപ്ലൈ ഓഫ് വിന്‍ഡ് ടര്‍ബൈന്‍ എന്നിവയില്‍ ലോകത്തിലെ കോസ്റ്റ് എക്റ്റീവ് മാര്‍ക്കറ്റില്‍ അജയ്യരായിരുന്നു. തുല്‍സി തന്തി എന്ന ടെക്്‌നോ ക്രാറ്റ് സ്ഥാപിച്ച ഈ കമ്പനി ഏകദേശം 18000 മെഗാവാട്ട് ഉത്പാദനം നേടിയിരുന്നു. ജര്‍മനിയിലെ ആര്‍ഇ പവര്‍ എന്ന കമ്പനി വാങ്ങിയെടുക്കാനുള്ള ശ്രമത്തില്‍ കടം വാങ്ങിക്കൂട്ടിയ കമ്പനി ആദിവാസി ഭൂമി വാങ്ങിക്കൂട്ടിയ ക്രമക്കേടുകളില്‍ കുടുങ്ങി പ്രശ്‌നങ്ങളിലേക്ക് കൂപ്പുകുത്തി. അമേരിക്കയില്‍ സപ്ലൈ ചെയ്ത കാറ്റാടി യന്ത്രത്തിലെ ഡിസൈന്‍ തകരാര്‍ മൂലവും ജര്‍മനിയിലെ ഏറ്റെടുക്കല്‍ രൂപയുടെ വിലയിടിവ് മൂലം ആദായകരമല്ലാതായത് മൂലവും കടബാധ്യത പെരുകി കമ്പനി ലോക്കൗട്ട് ചെയ്യേണ്ടി വന്നു.
2004ല്‍ 2500 കോടി രൂപയോളം ലാഭമുണ്ടായിരുന്ന കമ്പനി 2015ല്‍ 9100 കോടി രൂപ നഷ്ടത്തിലേക്ക് എത്തി. ഇപ്പോള്‍ പ്രതിപക്ഷം 4200 മെഗാവാട്ട് ഉത്പാദന ശേഷിയുള്ള കമ്പനി കഷ്ടിച്ച് 100 മെഗാവാട്ട് പോലും ടര്‍ബൈന്‍ ഉണ്ടാക്കുന്നില്ല. തുല്‍സി തന്തിയില്‍ നിന്നും കമ്പനി വാങ്ങിയെടുത്ത സണ്‍ഫാര്‍മയുടെ ദിലീപ് സാങ്‌വിക്കും കമ്പനിയെ ലാഭത്തിലേക്ക് എത്തിക്കാനായില്ല. കമ്പനി കടബാധ്യതയില്‍ പലിശ പോലും അടക്കാനാവാതെ പ്രതിസന്ധിയിലായത് മൂലം ഈ വര്‍ഷാവസാനത്തോടെ പൂര്‍ണമായും അടച്ചു പൂട്ടുമെന്ന് വ്യാവസായ വൃത്തങ്ങള്‍ സൂചന തരുന്നു.