ഭക്ഷണം എത്തിക്കുക മാത്രമല്ല; സ്വിഗ്ഗി ദൈനംദിന ആവശ്യങ്ങള്‍ക്കായി സ്റ്റോറുകള്‍ ആരംഭിക്കുന്നു

February 13, 2019 |
|
News

                  ഭക്ഷണം എത്തിക്കുക മാത്രമല്ല; സ്വിഗ്ഗി ദൈനംദിന ആവശ്യങ്ങള്‍ക്കായി സ്റ്റോറുകള്‍ ആരംഭിക്കുന്നു

ഓണ്‍ലൈന്‍ ഫുഡ് ഓര്‍ഡറിംഗ് കമ്പനിയായ സ്വിഗ്ഗ്വി ഇനി മുതല്‍ ഭക്ഷണം ഡെലിവര്‍ ചെയ്യുക മാത്രമല്ല. അതിനുമപ്പുറത്തേക്ക് ദൈനംദിന ആവശ്യങ്ങള്‍ക്കായി സ്റ്റോറുകള്‍ ആരംഭിക്കാന്‍ പോവുകയാണ്. ഇതോടനുബന്ധിച്ച് സ്വിഗ്ഗി പുതിയ ഓഫറുകളിലേക്ക് കടക്കുകയാണ്. സ്വിഗ്ഗി സ്റ്റോറുകളില്‍ മീറ്റ്, മെഡിസിന്‍, ഫ്‌ളവേര്‍സ്, തുടങ്ങി മറ്റ് നിരവധി വസ്തുക്കള്‍ ഉണ്ട്. 

ഒരിക്കല്‍ നിങ്ങള്‍ ഒരു സ്റ്റോര്‍ തെരഞ്ഞെടുക്കുകയും നിങ്ങള്‍ ആഗ്രഹിക്കുന്ന പട്ടികപ്പെടുത്തല്‍ ഇനങ്ങള്‍ തിരഞ്ഞെടുക്കുകയും ചെയ്താല്‍ സ്വിഗ്ഗി നിങ്ങളുടെ ഓര്‍ഡര്‍ പൂര്‍ത്തീകരിച്ച് പേയ്‌മെന്റ് സുഗമമാക്കും.നിങ്ങള്‍ക്കാവശ്യമായ നിങ്ങളുടെ എല്ലാ ആവശ്യങ്ങള്‍ക്കും ഒരു സ്‌റ്റോര്‍ ഉണ്ടായിരിക്കും. കമ്പനി തങ്ങളുടെ ബ്ലോഗില്‍ വ്യക്തമാക്കി. ഒരു മണിക്കൂറില്‍ ഡെലിവറികള്‍ നടക്കും. ഹെല്‍ത്ത്കാര്‍ട്ട്, സാപ്പ് ഫ്രഷ്, അപ്പോളോ ഫാര്‍മസി മുതലായവ ഇതില്‍ പങ്കാളിത്തം നേടിയിട്ടുണ്ട്.

 

 

Related Articles

© 2025 Financial Views. All Rights Reserved