
മുംബൈ: രാജ്യത്തെ ഏറ്റവും മൂല്യമുള്ള ബ്രാന്‍ഡായി ടാറ്റാ മാറി. ടാറ്റയുടെ ബ്രാന്‍ഡുകള്‍ ഉയര്‍ന്ന മൂല്യമുള്ളതെന്നാണ് റിപ്പോര്‍ട്ടിലൂടെ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. കമ്പനിയുടെ ഉത്പ്പന്നങ്ങള്‍ക്കെല്ലാം ഉയര്‍ന്ന മൂല്യവും വിപണ രംഗത്ത് ആവശ്യകതയും വര്‍ധിച്ചുവെന്നും റിപ്പോര്‍ട്ടിലൂടെ പ്രധാനമായും വ്യക്തമാക്കുന്നു. ബിസിനസ് സ്റ്റാന്റേര്‍ഡ് എക്‌സിക്യുട്ടീവിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ടാറ്റയുടെ ബ്രാന്‍ഡുകള്‍ക്കെല്ലാം ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളത് 37 ശതമാനം കുതിപ്പാണ്.അതേസമയം രാജ്യത്തെ ആകെ 25 കമ്പനികളുടെ ബ്രാന്‍ഡ് മൂല്യത്തില്‍ ടാറ്റയുടെ ബ്രാഡ് മൂല്യമായി കണക്കാക്കുന്നത് 19.55 ബില്യണ്‍ ഡോളറെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.
എന്നാല്‍ ടാറ്റയുടെ ഉത്പ്പന്നങ്ങളുടെ കഴിഞ്ഞവര്‍ഷത്തെ ബ്രാന്‍ഡ് മൂല്യം 14.33 ബില്യണ്‍ ഡോളറെന്നാണ് റിപ്പോര്‍ട്ടിലൂടെ പ്രധാനമായും വ്യക്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ബ്രാന്‍ഡിന്റെ മൂല്യം ഒമ്പത് ശതമാനം വര്‍ധിച്ചുവെന്നാണ് കണക്കുകളിലൂടെ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. കമ്പനിയുടെ വിപുലീകരണ പ്രവര്‍ത്തനമാണ് ബ്രാന്‍ഡിന്റെ മൂല്യത്തില്‍ വന്‍ കുതിപ്പുണ്ടാകുന്നതിന് കാരണമാകുന്നത്. അതേസമയം ടാറ്റ കഴിഞ്ഞാല്‍ ഇന്ത്യയില്‍ ഏറ്റവും മൂല്യമുള്ള ബ്രാന്‍ഡ് എല്‍ഐസി, ഇന്‍ഫോസിസ്, എസ്ബിഐ തുടങ്ങിവയാമ്.
ടാറ്റാ ഗ്രൂപ്പിന്റെ ബ്രാന്‍ഡിന്റെ മൂല്യം ആഗോളതലത്തില്‍ ഉയര്‍ന്ന മൂല്യം രേഖപ്പെടുത്തിയിട്ടുണ്ട്. കമ്പനിളുടെ ബ്രാന്‍ഡിലുള്ള മൂല്യത്തെ അടിസ്ഥാനമാക്കിയുള്ള പട്ടികയില്‍ ആഗോള തലത്തില്‍ 86ാം സ്ഥാനത്താണ് ടാറ്റ ഇടംപിടിച്ചിട്ടുള്ളത്. അതേസമയം 2014 ല്‍ 104ാം സ്ഥാനത്താണ് കമ്പനിയുടെ ബ്രാന്‍ഡ് മൂല്യം ഇടംപിടിച്ചത്. ആഗോളതലത്തില്‍ ബ്രാന്‍ഡിന്റെ മൂല്യത്തില്‍ ആദ്യ 100ാ സ്ഥാനത്ത് ഇടം നേടിയ കമ്പനിയാണ് ടാറ്റ. മൂല്യത്തില്‍ വന്‍ കുതിപ്പാണ് ടാറ്റക്ക് ഉണ്ടായിട്ടുള്ളത്. ഓരോ വര്‍ഷം കഴിയംതോറും ടാറ്റയുടെ ബ്രാന്‍ഡ് മൂല്യത്തില്‍ വന്‍ വര്‍ധനവാണ് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളത്.