ജീവനക്കാര്‍ക്ക് ആശ്വാസവുമായി ടാറ്റ സ്റ്റീല്‍; ബോണസായി 270.28 കോടി രൂപ പ്രഖ്യാപിച്ചു

August 19, 2021 |
|
News

                  ജീവനക്കാര്‍ക്ക് ആശ്വാസവുമായി ടാറ്റ സ്റ്റീല്‍;  ബോണസായി 270.28 കോടി രൂപ പ്രഖ്യാപിച്ചു

കോവിഡിനിടയിലും ജീവനക്കാര്‍ക്ക് ആശ്വാസം പകര്‍ന്ന് ടാറ്റ സ്റ്റീല്‍. 2020- 21 വര്‍ഷത്തെ ബോണസായി 270.28 കോടി രൂപയാണ് സ്വകാര്യ ലോഹ മേഖലയിലെ വമ്പന്‍ പ്രഖ്യാപിച്ചത്. ഇതുസംബന്ധിച്ച് ടാറ്റ സ്റ്റീലും ടാറ്റ ജീവനക്കാരുടെ സംഘടനയും ധാരണയിലെത്തി. ടാറ്റ സ്റ്റീലിന്റെ എല്ലാ വിഭാഗത്തിലുള്ള അര്‍ഹതയുള്ള ജീവനക്കാര്‍ക്കും ബോണസ് ലഭിക്കും. ഏകദേശം 3,59,029 ജീവനക്കാര്‍ക്ക് 2020-21 വര്‍ഷത്തെ ബോണസിന് അര്‍ഹതയുണ്ട്. ഏറ്റവും കൂടിയ ബോണസ് തുക 34,920 രൂപയാണ്.

ഇന്ത്യന്‍ സ്റ്റീല്‍ വ്യവസായത്തില്‍ മുന്‍പന്തിയിലുള്ള കമ്പനിയാണ് ടാറ്റ സ്റ്റീല്‍. ടാറ്റ സണ്‍സിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ടാറ്റ സ്റ്റീല്‍ കോവിഡ് മഹാമാരി കാലത്തും ജീവനക്കാര്‍ക്ക് ഒട്ടനവധി സഹായങ്ങള്‍ വാഗ്ദാനം ചെയ്തിരുന്നു. കോവിഡ് കാലത്ത് ഓഹരി വിപണിയിലടകം ടാറ്റ സ്റ്റീല്‍ തരിച്ചടി നേരിട്ടു. ടാറ്റ സ്റ്റീല്‍ ഓഹരികളുടെ മൂല്യം 342.75 രൂപയിലേക്കു കൂപ്പുകുത്തി. നിലവില്‍ ഓഹരിയൊന്നിന് 1,497.20 രൂപയാണ്. 1.67 ശതമാനം വാര്‍ഷിക ഡിവിഡന്‍്റും കമ്പനി ഓഹരിയുടമകള്‍ക്കു വാഗ്ദാനം ചെയ്യുന്നുണ്ട്.

Related Articles

© 2025 Financial Views. All Rights Reserved