
ചെന്നൈ: തമിഴ്‌നാട്ടിലെ 74 കേന്ദ്രങ്ങളില്‍ റെയ്‌ഡെന്ന വാര്‍ത്തയാണ് ഇപ്പോള്‍ ദേശീയ സാമ്പത്തിക മാധ്യമമായ ബിസിനിസ് ലൈനാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. നികുതി വെട്ടിപ്പ് നടത്തിയന്ന സംശയത്തിന്റെ പേരിലാണ് ആദായ നികുതി വകുപ്പ് തമിഴ്‌നാട്ടിലെ വിവിധയിടങ്ങളില്‍ റെയ്ഡ് നടത്തിയത്. ചില റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പുകളിലും ഒരു റിട്ടെയ്ല്‍ കമ്പനിയിലുമാണ് ആദായ നികുതി വകുപ്പ് തമിഴ്‌നാട്ടിലെ വിവിധയിടങ്ങളില്‍ റെയ്ഡ് നടത്തിയിട്ടുള്ളത്.
തമിഴ്‌നാടിന്റെ തലസ്ഥാന നഗരിയായ ചെന്നൈയിലും കോയമ്പത്തൂരിലും മറ്റ് പല സ്ഥലങ്ങളിലുമാണ് ആദായനികുതി വകുപ്പ് അധികൃതര്‍ റെയ്ഡ് നടത്തിയത്. ശരണവ ഗ്രൂപ്പിന്റെ സ്റ്റോഴ്‌സ്, റീട്ടെയ്ല്‍ ചെയ്ന്‍ എന്നീ ഗ്രൂപ്പുകളിലാണ് റെയ്ഡ് വ്യാപകമാക്കിയത്. എഴുപതോളം പേലീസ് ഉദ്യഗസ്ഥരും ആദായ വകുപ്പിലെ ഉദ്യോഗസ്ഥരും ചേര്‍ന്നാണ് തമിഴ്‌നാട്ടിലെ 74 കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തിയിട്ടുള്ളത്.