ജീവനക്കാര്‍ക്ക് ശമ്പള വര്‍ദ്ധനവ് പ്രഖ്യാപിച്ച് ടിസിഎസ്; ഒക്ടോബര്‍ 1 മുതല്‍ പ്രാബല്യത്തില്‍

October 08, 2020 |
|
News

                  ജീവനക്കാര്‍ക്ക് ശമ്പള വര്‍ദ്ധനവ് പ്രഖ്യാപിച്ച് ടിസിഎസ്; ഒക്ടോബര്‍ 1 മുതല്‍ പ്രാബല്യത്തില്‍

ഇന്ത്യയിലെ ഏറ്റവും വലിയ ഐടി കമ്പനിയായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് ലിമിറ്റഡ് (ടിസിഎസ്) ജീവനക്കാര്‍ക്ക് ശമ്പള വര്‍ദ്ധനവ് പ്രഖ്യാപിച്ചു. പുതിയ ശമ്പളം ഒക്ടോബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് പ്രഖ്യാപിച്ചു. കമ്പനി റിപ്പോര്‍ട്ട് അനുസരിച്ച് 2020 സെപ്റ്റംബര്‍ 30 ലെ കണക്കനുസരിച്ച് ടിസിഎസിലെ ജീവനക്കാരുടെ ആകെ എണ്ണം 453,540 ആണ്. ഓര്‍ഗാനിക് ടാലന്റ് ഡെവലപ്‌മെന്റ്, അപ്‌സ്‌കില്ലിംഗ്, നൂതന പരിശീലന രീതികള്‍ എന്നിവയില്‍ ടിസിഎസിന്റെ തുടര്‍ച്ചയായ നിക്ഷേപം വ്യവസായ രംഗത്തെ മുന്‍തൂക്കങ്ങള്‍ക്ക് കാരണമായി.

കമ്പനി രണ്ടാം പാദത്തില്‍ 10.2 മില്യണ്‍ പഠന സമയം ജീവനക്കാര്‍ക്ക് നല്‍കി. മുന്‍ പാദത്തേക്കാള്‍ 29 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നച്. 352,000 പേര്‍ ഒന്നിലധികം പുതിയ സാങ്കേതികവിദ്യകളില്‍ പരിശീലനം നേടി. ആളുകളില്‍ നടത്തുന്ന നിക്ഷേപം, പുരോഗമന എച്ച്ആര്‍ നയങ്ങള്‍, ശാക്തീകരണ സംസ്‌കാരം എന്നിവ പ്രതിഭകളെ നിലനിര്‍ത്തുന്നതില്‍ ടിസിഎസിനെ ആഗോള വ്യവസായത്തിന്റെ മാനദണ്ഡമാക്കി മാറ്റി.
 
രണ്ടാം പാദത്തില്‍, ഐടി സേവനങ്ങളുടെ അട്രീഷന്‍ നിരക്ക് (എല്‍ടിഎം) എക്കാലത്തെയും താഴ്ന്ന 8.9 ശതമാനമായിരുന്നു. ഈ ശ്രമകരമായ സമയങ്ങളില്‍ ജീവനക്കാരുടെ മികച്ച പ്രകടനത്തിന് കമ്പനി നന്ദി അറിയിച്ചു. ഒക്ടോബര്‍ ഒന്നിന് പ്രാബല്യത്തില്‍ വരുന്ന ശമ്പള വര്‍ദ്ധനവ് കമ്പനി പ്രഖ്യാപിക്കുകയും ചെയ്തു. 16,000 കോടി രൂപയുടെ ഓഹരികള്‍ തിരികെ വാങ്ങുമെന്നും ഐടി ഭീമന്‍ അറിയിച്ചു. ത്രൈമാസ ലാഭത്തില്‍ കമ്പനി 7.1 ശതമാനം ഇടിവ് രേഖപ്പെടുത്തി. സെപ്റ്റംബര്‍ പാദത്തില്‍ കമ്പനിയുടെ ഏകീകൃത അറ്റാദായം 8,042 കോടിയില്‍ നിന്ന് 7,475 കോടി രൂപയായി കുറഞ്ഞു. ഈ കാലയളവിലെ ഏകീകൃത വരുമാനം 3 ശതമാനം ഉയര്‍ന്ന് 40,135 കോടി രൂപയായി.

Related Articles

© 2025 Financial Views. All Rights Reserved