അറ്റദായത്തില്‍ 14.3 ശതമാനം വര്‍ധനവുമായി ടെക്ക് മഹീന്ദ്ര; അറ്റാദായം 1,310 കോടി രൂപ

January 30, 2021 |
|
News

                  അറ്റദായത്തില്‍ 14.3 ശതമാനം വര്‍ധനവുമായി ടെക്ക് മഹീന്ദ്ര; അറ്റാദായം 1,310 കോടി രൂപ

2020 ഡിസംബറില്‍ അവസാനിച്ച മൂന്നാം പാദത്തിലെ അറ്റദായത്തില്‍ 14.3 ശതമാനം വര്‍ധനവുമായി ടെക്ക് മഹീന്ദ്ര. ഐടി സേവന കയറ്റുമതിക്കാരനായ ടെക്ക് മഹീന്ദ്രയുടെ അറ്റാദായം 1,309.8 കോടി രൂപയാണ്. കമ്പനിയുടെ മൊത്തം അറ്റാദായം കഴിഞ്ഞ വര്‍ഷം 1,145.9 കോടി രൂപയും സെപ്റ്റംബര്‍ പാദത്തില്‍ 1,064 കോടി രൂപയുമായിരുന്നു. മൊത്തം വരുമാനം 9,647 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇത് 9,654 കോടി രൂപയും സെപ്റ്റംബര്‍ പാദത്തില്‍ 9,371 കോടി രൂപയുമാണ്.

'പുതിയ സാങ്കേതികവിദ്യ സ്വീകരിക്കുന്നതില്‍ വേഗത ഉണ്ടായിട്ടുണ്ട് കൂടാതെ നിരവധി ക്ലയന്റുകള്‍ ക്ലൗഡിലേക്ക് മാറുന്നുമുണ്ട്' ചീഫ് എക്‌സിക്യൂട്ടീവും മാനേജിംഗ് ഡയറക്ടറുമായ സി പി ഗുര്‍നാനി പറഞ്ഞു. 5 ജി സര്‍വീസുകള്‍ ആരംഭിക്കുന്നത് മന്ദഗതിയിലാണ്, എന്നാല്‍ അത് ആരംഭിക്കാന്‍ തുടങ്ങിയിട്ടുണ്ട്. 5 ജി റോള്‍ഔട്ടിനായി യുകെയില്‍ ഒരു ടെല്‍കോയുമായി സൈന്‍ അപ്പ് ചെയ്തിട്ടുണ്ടെന്നും ഗുര്‍നാനി പറഞ്ഞു. ടെക്നോളജി മോഡേണൈസേഷന്‍ സൈക്കിള്‍ വേഗത കൂട്ടുന്നു, ഒപ്പം അനുഭവങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള ഞങ്ങളുടെ സ്ഥാനവും. ഇപ്പോള്‍ വിപണിയില്‍ നമുക്ക് കാര്യമായ ട്രാക്ഷന്‍ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കമ്പനിയുടെ മൊത്തം തൊഴിലാളികളുടെ എണ്ണം 1.21 ലക്ഷമായി കുറഞ്ഞു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 9,000 ആളുകള്‍ കുറഞ്ഞു. മൂന്ന് മാസം മുമ്പത്തെ അപേക്ഷിച്ച് 2,500 ല്‍ അധികമാളുകളാണ് കുറഞ്ഞത്. ബിസിനസ് പ്രോസസ് ഔട്ടസോഴ്സിംഗ് വിഭാഗത്തിലാണ് തൊഴിലാളികളുടെ കുറവ് കൂടുതലായും ഉണ്ടായതെന്നും ഗുര്‍നാനി പറഞ്ഞു.

Related Articles

© 2025 Financial Views. All Rights Reserved