
ഡല്‍ഹി: വമ്പന്‍ കിഴിവ് നല്‍കിയിട്ടും രാജ്യത്തെ ടെലിവിഷന്‍ വില്‍പന താഴേയക്ക് തന്നെ. മുന്‍നിര ബ്രാന്‍ഡുകള്‍ക്ക് വരെ വില്‍പന 20 ശതമാനത്തിലേറെ താഴേയ്ക്ക് പോയെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ജാപ്പനീസ് കമ്പനിയായ പാനാസോണിക്ക് പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം ഏപ്രില്‍-ജൂണ്‍ പാദത്തിലാണ് വില്‍പന ആശങ്കാപരമായി കുറഞ്ഞത്. രാജ്യത്ത് മഴ കനത്തതും മിക്ക സംസ്ഥാനങ്ങളിലും പ്രളയമടക്കമുള്ള പ്രശ്‌നങ്ങളുണ്ടായതും വിപണിസെ സാരമായി ബാധിച്ചുവെന്ന് വ്യാപാരികള്‍ പറയുന്നു.
എന്നല്‍ എയര്‍ കണ്ടീഷണര്‍, റഫ്രിജറേറ്റര്‍ എന്നിവയുടെ വില്‍പന വേനല്‍ക്കാലത്ത് ഉയര്‍ന്നിരുന്നുവെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ എല്‍സിഡി എല്‍ഇഡി ടിവികളാണ് വിപണി കൈയ്യടക്കിയിരിക്കുന്നത്. വാഹന മേഖല മുതല്‍ എഫ്എംസിജി മേഖല വരെ വില്‍പനയില്‍ തിരിച്ചടി നേരിട്ടിരിക്കുന്ന വേളയിലാണ് ഇലക്ട്രോണിക്‌സ് മേഖലയും വില്പന കുറയുന്നുവെന്ന ആശങ്ക പങ്കുവെക്കുന്നത്. ഇക്കഴിഞ്ഞ ഡിസംബറില്‍ 32 ഇഞ്ച് ടിവി സെറ്റുകളുടെ ജിഎസ്ടി നിരക്ക് സര്‍ക്കാര്‍ കുറച്ചിരുന്നു. മാത്രമല്ല ചൈനീസ് കമ്പനിയായ ഷവോമിയില്‍ നിന്ന് വരെ ശക്തമായ മത്സരം നേരിട്ടതിനെ തുടര്‍ന്ന് മറ്റ് കമ്പനികള്‍ വില കുറച്ചിരുന്നു.
ഈ വേളയിലും ടിവി വരെ ഇറക്കി ജിയോ ജിഗാഫൈബറിന്റെ വില്‍പന കൂട്ടാനുള്ള ശ്രമത്തിലാണ് റിലയന്‍സ്. ജിയോ ഫൈബറിന്റെ വാര്‍ഷിക പ്ലാന്‍ എടുക്കുന്നവര്‍ക്ക് എച്ച്ഇഡി ടിവിയും , 4കെ സെറ്റ്‌ടോപ്പ് ബോക്‌സും വെല്‍ക്കം ഓഫറായി സൗജന്യമായി ലഭിക്കും. ജിയോ ഫൈബര്‍ വെല്‍ക്കം പ്ലാന്‍ എന്ന പേരിലായിരിക്കും ഓഫര്‍ ലഭ്യമാക്കുക. എന്നാല്‍ ടിവി ബ്രാന്‍ഡ് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. എന്നാല്‍ ദീര്‍ഘകാല ഓഫറുകള്‍ തിരഞ്ഞെടുക്കുന്നവര്‍ക്ക് ടിവി സൗജന്യമായി ലഭിക്കുമെന്നും മുകേഷ് അംബാനി വ്യക്തമാക്കി. ജിയോഫൈബര്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ സെപ്തംബര്‍ അഞ്ചിനായിരിക്കും വെളിപ്പെടുത്തുക.
സെക്കന്റില്‍ 1 ജിബി വരെ വേഗത, ചെലവ് കുറഞ്ഞ ലാന്‍ഡ് ലൈന്‍ സേവനം, അള്‍ട്രാ എച്ച്ഡി എന്റര്‍ടെയ്ന്‍മെന്റ്, വിര്‍ച്ച്വല്‍ റിയാലിറ്റി, സ്മാര്‍ട്ട് ഹോം, മള്‍ട്ടി പാര്‍ട്ടി വീഡിയോ കോണ്‍ഫറന്‍സിംഗ് എന്നിങ്ങനെ നിരവധി ആകര്‍ഷകമായ ഫീച്ചറുകളാണ് ജിയോ ഗിഗാഫൈബറിനുള്ളത്. ഇതിന് പുറമേ ജിയോ ഫൈബര്‍ വഴി ടിവി സേവനങ്ങളും ലഭിക്കും. ഹാത്ത് വേ, ഡെന്‍ എന്നിവയുള്‍പ്പെട്ട മുന്‍നിര കേബിള്‍ സര്‍വീസ് ഏറ്റെടുത്ത ജിയോ പ്രാദേശിക ഓപ്പറേറ്റര്‍മാരുമായി സഹകരിച്ചാണ് കേബിള്‍ ടിവി സേവനങ്ങള്‍ ഉപയോക്താക്കളിലെത്തിക്കുക.
ഏറ്റവും കുറഞ്ഞ പ്ലാനുകള്‍ക്ക് സെക്കന്റില്‍ 100 ജിബി വേഗതയുണ്ടാകും. ജിയോ ഫൈബറിന്റെ വാര്‍ഷിക പ്ലാന്‍ എടുക്കുന്നവര്‍ക്ക് എച്ച്ഇഡി ടിവിയും , 4കെ സെറ്റ്‌ടോപ്പ് ബോക്‌സും വെല്‍ക്കം ഓഫറായി സൗജന്യമായി ലഭിക്കും.