
രണ്ടാം പാദത്തിലെ ജിഡിപി വളര്‍ച്ചാ നിരക്ക് നാളെ പുറത്തുവിട്ടേക്കുമെന്നാണ് റിപ്പോര്‍ട്ട്. വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനത്തിന് താഴെ ചുരുങ്ങിയേക്കുമെന്നാണ് വിദഗ്ധര്‍ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്. കാര്‍ഷിക നിര്‍മ്മാണ മേഖലയില്‍ ഇപ്പോള്‍ രൂപപ്പെട്ട മോശമായ കാലാവസ്ഥയാണിതിന് കാരണം. നിക്ഷേപ മേഖലയിലും ഇപ്പോള്‍ തളര്‍ച്ചാ തന്നെയാണ് രൂപപ്പെട്ടിട്ടുള്ളത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, നോമുറ തുടങ്ങിയ സ്ഥാപനങ്ങള്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനത്തിന് താഴെയാകുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
അതേസമയം നടപ്പുവര്‍ഷം ഇന്ത്യയുടെ വളര്‍ച്ചാ നിരക്കില്‍ പ്രതീക്ഷിച്ച നിലവാരം പുലര്‍ത്തില്ലെന്നാണ് റിപ്പോര്‍ട്ട്. വളര്‍ച്ചാ നിരക്ക് ആറ് ശതമാനത്തിലേക്കൊതുങ്ങുമെന്നാണ് വിലയിരുത്തല്‍. നിക്ഷേപ മേഖലയില്‍ രൂപപ്പെട്ട തളര്‍ച്ചയും, ഉപഭോഗ മേഖലയിലെ വളര്‍ച്ചയിലുള്ള അനിശ്ചിതത്വവും വളര്‍ച്ചാ നിരക്ക് കുറയുന്നതിന് കാരണമായേക്കും. ബാങ്കിങ് മേഖലയിലെ വായ്പ ശേഷിയിലുള്ള കുറവ്, എന്‍എഫ്‌സി സ്ഥാപനങ്ങളുടെ തളര്‍ച്ച, ജിഎസ്ടി സമാഹരണത്തിലുള്ള ഇടിവ് ഇതെല്ലാം നടപ്പുവര്‍ഷത്തെ വളര്‍ച്ചാ നിരക്ക് കുറയുന്നതിന് കാരണമായിട്ടുണ്ട്.
ബാങ്കിങ് മേഖലയിലെ വായ്പാ ശേഷി വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ രാജ്യത്താകെ വായ്പാ മേള സംഘടിപ്പിച്ചതും, കോര്‍പ്പറേറ്റ് നികുതി 22 ശതമാനം കുറച്ചതും വളര്‍ച്ചാ നിരക്ക് വര്‍ധിക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ജൂണ്‍ 30 ന് അവസാനിച്ച ഒന്നാം പാദത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനത്തിലേക്ക് ചുരുങ്ങിയെന്നാണ് റിപ്പോര്‍ട്ട്. ആറ് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് എത്തിയിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ വ്യക്തമാകുന്നത്.എന്നാല്‍ 2018-2019 സാമ്പത്തിക വര്‍ഷത്തിലെ ഏറ്റവും അവസാന പാദത്തില്‍ വളര്‍ച്ചാ നിരക്കായി ആകെ രേഖപ്പെടുത്തിയത് 5.8 ശതമാനമായിരുന്നു.
ഇന്ത്യ അതിവേഗം വളരുന്ന സാമ്പത്തിക രാജ്യമാണെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞ എല്ലാ വാദങ്ങളും പൊള്ളയാണെന്നാണ് ഈ കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. നിര്‍മ്മാണ മേഖലയിലും, കാര്‍ഷിക മേഖലയിലും ഇപ്പോഴും മോശം പ്രകടനം തന്നെയാണ് തുടരുന്നത്. സാമ്പത്തിക മേഖല കടുത്ത വെല്ലുവിളിയിലൂടെയാണ് കടന്നുപോകുന്നതെന്നാണ് ഇപ്പോള്‍ വ്യക്തമാക്കുന്നത്. നിര്‍മ്മാണ മേഖലയില്‍ മാത്രം ഒന്നാം പാദത്തില്‍ വളര്‍ച്ച രേഖപ്പെടുത്തിയിട്ടുള്ളത് 0.6 ശതമാനം മാത്രമാണ്. മുന്‍വര്‍ഷം ഇതേകാലയളവില്‍ 12.1 ശതമാനമാണ് വളര്‍ച്ച. കാര്‍ഷിക, മത്സ്യ ബന്ധന മേഖലയിലെ വളര്‍ച്ചയില്‍ ആകെ രേഖപ്പെടുത്തിയിട്ടുള്ളത് രണ്ട് ശതമാനം വളര്‍ച്ചയാണ്.2019-2020 സാമ്പത്തിക വര്‍ഷത്തിലെ ജൂണിലവസാനിച്ച ഒന്നാം പാദത്തില്‍ മൈനിങ് ആന്‍ഡ് കല്‍ക്കരി മേഖലയിലെ വളര്‍ച്ച ഒന്നാം പാദത്തില്‍ 0.4 ശതമാനം (മുന്‍വര്‍ഷം ഇതേകാലളവില്‍ 2.7 ശതമാനം).