മോദിയുടെ തിരിച്ചു വരവ് ഓഹരി വിപണിയില്‍ വന്‍ മുന്നേറ്റമുണ്ടാക്കും

May 20, 2019 |
|
News

                  മോദിയുടെ തിരിച്ചു വരവ് ഓഹരി വിപണിയില്‍ വന്‍ മുന്നേറ്റമുണ്ടാക്കും

കഴിഞ്ഞ മൂന്ന് മാസത്തോളമായി ഓഹരി വിപണി അനിശ്ചിതത്വത്തിലായിരുന്നു. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തു വന്നതോടെ മോദി വീണ്ടും അധികാരത്തില്‍ ഏറെ നാള്‍ തുടരുമെന്നുള്ള വാര്‍ത്തകളാണ് പുറത്തു വന്നത്. മോദിയുടെ തിരിച്ചു വരവ് ഉണ്ടായിരുന്നില്ല എങ്കില്‍ മൂന്നാം മുന്നണിയോ വളരെ ദുര്‍ബലമായ മറ്റൊരു ഗവണ്‍മെന്റോ അധികാരത്തില്‍ വന്നാല്‍ ധനകാര്യ വിപണിയെ വല്ലാതെ ബാധിക്കുമെന്ന് വിപണി വൃത്തങ്ങള്‍ക്കും വിദേശ നിക്ഷേപകര്‍ക്കും ആശങ്ക ഉണ്ടായിരുന്നു. 

ഇപ്പോള്‍ മോദിയുടെ തിരിച്ചുവരവ് ഏതാണ്ട് ഉറപ്പായ സ്ഥിതിക്ക് ഇന്ന് ഓഹരി വിപണികളില്‍ വന്‍ മുന്നേറ്റമുണ്ടാക്കുമെന്നാണ് വിപണിവൃത്തങ്ങള്‍ സൂചന നല്‍കുന്നത്. ഇത് അടിസ്ഥാന ധനകാര്യ ഉദാരവല്‍ക്കരണത്തിന് മോധിക്ക് പ്രേരണയേകുമെന്നും ഈയിടെ ഉണ്ടായ വിപണിയിലെ അസ്ഥിരാവസ്ഥക്ക് പരിഹാരമാകുമെന്നും വന്‍കിട നിക്ഷേപകര്‍ കരുതുന്നു. 

സെന്‍സെക്‌സ് സൂചിക 811 പോയന്റ് അഥവാ 2. 14 ശതമാനം ഉയര്‍ന്ന് 38,741.77 ല്‍ എത്തിയാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റി 242.10 പോയിന്റ് അഥവാ 2.12 ശതമാനം ഉയര്‍ന്ന് 11649.30 എന്ന നിലയിലെത്തി.  952  കമ്പനികളുടെ ഓഹരികള്‍ മെച്ചപ്പെട്ടപ്പോള്‍, 100 കമ്പനികളുടെ ഓഹരികള്‍ ഇടിഞ്ഞു.

എല്‍ ആന്‍ഡ് ടി, ബജാജ് ഫിനാന്‍സ്, അദാനി എന്റര്‍പ്രൈസസ്, എച്ച്പിസിഎല്‍, ബിപിസിഎല്‍, ടാറ്റാ മോട്ടോഴ്‌സ്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ശോഭാ എന്നീ കമ്പനികളുടെ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. ഐടി ഒഴികെ, ബാങ്കിങ്, ഓട്ടോ, എനര്‍ജി, , ഇന്‍ഫ്രാ, എഫ്എംസിജി എന്നിവയുടെ നേതൃത്വത്തില്‍ എല്ലാ വിഭാഗങ്ങളും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.

 

Related Articles

© 2025 Financial Views. All Rights Reserved