
തുര്‍ക്കിയുടെ പുതിയ ഇസ്താംബുള്‍ എയര്‍പോര്‍ട്ട് ഏപ്രില്‍ 6 ന് പൂര്‍ണ്ണമായ പ്രവര്‍ത്തനം തുടങ്ങിയിരിക്കുകയാണ്. ഇസ്താംബുള്‍ അട്ടാറ്റര്‍ക് നഗരത്തിലെ അന്താരാഷ്ട്ര വിമാനത്താവളമായി മാറിക്കഴിഞ്ഞു. അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ ഇടയിലെ ഈ ഭീമന്‍ എയര്‍പോര്‍ട്ടിന്റെ നിര്‍മ്മാണച്ചെലവ് 12 ബില്ല്യണ്‍ (83,000 കോടി രൂപ) ആണെന്നാണ് കണക്കാക്കുന്നത്.
ഏപ്രില്‍ അഞ്ചിനായിരുന്നു എയര്‍പോര്‍ട്ടിന്റെ സ്വിച്ചിങ് പ്രോസസ്സ് നടന്നിരുന്നത്. പുതിയ എയര്‍പോര്‍ട്ട് തുര്‍ക്കിയുടെ വികസനത്തിലെ നാഴികക്കല്ലാണ്. ആറ് മാസം മുന്‍പാണ് ഈ വിമാനത്താവളം ഉദ്ഘാടനം ചെയ്തത്. 20 ല്‍ താഴെ മാത്രം വിമാനങ്ങളാണ് ഇവിടെ കൈകാര്യം ചെയ്തത്. നിലവില്‍ വിമാനത്താവളത്തിന് ഒരു ഘട്ടത്തില്‍ 90 ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാന്‍ കഴിയും.
12 ബില്ല്യണ്‍ ഡോളറിന്റെ ആകെ ചെലവില്‍ 2025 ഓടെ നാല് ഘട്ടങ്ങള്‍ നിര്‍മ്മിക്കുമെന്നാണ് പറയുന്നത്. അതില്‍ എയര്‍പോര്‍ട്ടിന്റെ ഉള്ളില്‍ അതിവിപുലമായ ഫുഡ്‌കോര്‍ട്ടും ഉള്‍പ്പെടുന്നുണ്ട്. ഇസ്താബൂള്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ആദ്യത്തെ വിമാനം അങ്കാറയിലേക്കുള്ള ടര്‍ക്കിഷ് എയര്‍ലൈന്‍സ് വിമാനമാണ്. പൂര്‍ണ്ണമായും പ്രവര്‍ത്തനസജ്ജമാകുന്നതോടെ പ്രതിവര്‍ഷം 200 മില്യണ്‍ യാത്രക്കാരെ കൈകാര്യം ചെയ്യാന്‍ എയര്‍പോര്‍ട്ടിന് സാധിക്കും.