പൈതൃക സൈറ്റുകള്‍ക്കോ കെട്ടിടങ്ങള്‍ക്കോ സമീപത്തുള്ള പഴയ 'പ്രോജക്ടുകള്‍' തുടരാന്‍ അനുവദിക്കണമെന്ന് സംസ്ഥാനങ്ങള്‍; കേന്ദ്ര സര്‍ക്കാരിന് കത്തയച്ച് യുപി ബിഹാര്‍ തമിഴ്‌നാട് സര്‍ക്കാരുകള്‍

September 03, 2019 |
|
News

                  പൈതൃക സൈറ്റുകള്‍ക്കോ കെട്ടിടങ്ങള്‍ക്കോ സമീപത്തുള്ള പഴയ 'പ്രോജക്ടുകള്‍' തുടരാന്‍ അനുവദിക്കണമെന്ന് സംസ്ഥാനങ്ങള്‍; കേന്ദ്ര സര്‍ക്കാരിന് കത്തയച്ച് യുപി ബിഹാര്‍ തമിഴ്‌നാട് സര്‍ക്കാരുകള്‍

ഡല്‍ഹി:  പൈതൃക സൈറ്റുകളോ കെട്ടിടങ്ങളോ ഉള്ള പ്രദേശത്ത് നിര്‍ത്തലാക്കിയിരുന്ന പഴയ പ്രോജക്ടുകളും മറ്റും തുടരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഉത്തര്‍പ്രദേശ്, ബിഹാര്‍, തമിഴ്‌നാട് സര്‍ക്കാരുകള്‍ കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചു. തങ്ങളുടെ ബിസിനസ് റാങ്കിങ് എളുപ്പമാക്കുന്നതിന് വേണ്ടിയാണ് സംസ്ഥാന സര്‍ക്കാരുകള്‍ പുത്തന്‍ നീക്കം നടത്തുന്നത്.  പൈതൃക സൈറ്റുകളുടെ സമീപത്ത് 180 ല്‍ അധികം സ്വകാര്യ പ്രോജക്ടുകള്‍ ഇപ്പോള്‍ സ്തംഭിച്ച അവസ്ഥയിലാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി മൂന്ന് സംസ്ഥാനങ്ങളും കേന്ദ്രത്തിന് കത്തയച്ചിരുന്നു.

മധ്യപ്രദേശ്, ആന്ധ്രാപ്രദേശ്, ഹരിയാന, പഞ്ചാബ്, ജാര്‍ഖണ്ഡ്, തെലങ്കാന എന്നീ ആറ് സംസ്ഥാനങ്ങളിലെ സ്മാരകങ്ങള്‍ക്ക് ചുറ്റുമുള്ള നിരോധിതവും നിയന്ത്രിതവുമായ പ്രദേശങ്ങളില്‍ നിര്‍മ്മാണം നടത്തുന്നതിനായി ദേശീയ സ്മാരക അതോറിറ്റിയുടെ അനുവാദം നല്‍കുന്നതിന് കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം കഴിഞ്ഞ ആഴ്ച്ച എന്‍ഒസി ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ പ്രോസസിങ് സംവിദാനം ആരംഭിക്കുകയും ചെയ്തിരുന്നു.

Related Articles

© 2025 Financial Views. All Rights Reserved