
ന്യൂഡല്‍ഹി: കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇന്ത്യയും ചൈനയും തമ്മില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ ഇന്ത്യാക്കാരില്‍ ശക്തമായ ചൈനീസ് വിരുദ്ധത വളര്‍ത്തിയിട്ടുണ്ട്. അതിന്റെ ഭാഗമായി ചൈനീസ് ആപ്പുകള്‍ക്കുമെതിരെ ശക്തമായ പ്രതികരണമാണുണ്ടാകുന്നത്. ലോകത്താകെമാനം വന്‍ സ്വീകാര്യത ലഭിച്ച ഹ്രസ്വ വീഡിയോ ഷെയറിംഗ് ആപ്ലിക്കേഷനായ ടിക് ടോക്കിനും വന്‍ ഭീഷണിയാണ് നിലനില്‍ക്കുന്നത്.
ഇന്ത്യയില്‍ ചൈന നിര്‍മ്മിച്ച ചില സ്മാര്‍ഫോണ്‍ ആപ്ലിക്കേഷനുകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ ടെക് കമ്പനികള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി എന്ന തരത്തില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇത് വ്യാജ വാര്‍ത്തയാണെന്നും സര്‍ക്കാര്‍ ഇത്തരത്തില്‍ ഒരു ഉത്തരവും പുറത്തിറക്കിയിട്ടില്ലെന്നും പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ ട്വിറ്ററിലൂടെ അറിയിച്ചു.
ഇത്തരത്തിലൊരു ഓഡര്‍ കേന്ദ്ര ഇലക്ട്രോണിക് ആന്റ് ഐടി മന്ത്രാലയത്തിന് കീഴിലുള്ള കേന്ദ്ര ഇന്‍ഫര്‍മാറ്റിക്ക് സെന്റര്‍ ഇറക്കിയിട്ടില്ലെന്നും സര്‍ക്കാര്‍ ഫാക്ട് ചെക്ക് ഹാന്റിലായ പിഐബി ഫാക്ട് ചെക്ക് പറയുന്നു. ഇതുവരെ ഇത്തരം ഒരു ഓഡര്‍ സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും പിഐബി ഫാക്ട് ചെക്ക് വ്യക്തമാക്കുന്നു. നിയന്ത്രിക്കാന്‍ നിര്‍ദ്ദേശിക്കുന്ന തരത്തിലുള്ള വാര്‍ത്തകളാണ് പ്രചരിച്ചിരുന്നത്. ഇന്ത്യന്‍ പൗരന്മാരുടെ സ്വകാര്യതയെക്കുറിച്ചുള്ള ആശങ്കകള്‍ ഉന്നയിച്ചുകൊണ്ട് ആണ് ഇത്തരത്തില്‍ ഒരു വ്യാജ സന്ദേശം പ്രചരിച്ചത്.
ടിക് ടോക്ക്, ലൈവ് മീ, ബിഗോ ലൈവ്, വിഗോ വീഡിയോ, ബ്യൂട്ടി പ്ലസ്, കാംസ്‌കാനര്‍, ക്ലാഷ് ഓഫ് കിംഗ്‌സ്, മൊബൈല്‍ ലെജന്റ്‌സ്, ക്ലബ് ഫാക്ടറി, ഷെയ്ന്‍, റോംവെ, ആപ്പ്‌ലോക്ക്, ഗെയിം ഓഫ് സുല്‍ത്താന്‍ എന്നീ ആപ്ലിക്കേഷനുകളും ഇതില്‍ ഉള്‍പ്പെടുന്നു. ചൈനയുമായി നിലനില്‍ക്കുന്ന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് ചൈനീസ് വിരുദ്ധ പ്രചാരണങ്ങള്‍ രാജ്യത്ത് ശക്തമായത്. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനം ശക്തമാണ്.
അതേസമയം ചൈനീസ് ബന്ധമുള്ള 52 ഓളം ചൈനീസ് ആപ്ലിക്കേഷനുകള്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലാണ് എന്നും. അവ നിരോധിക്കാനോ അല്ലെങ്കില്‍ അവയുടെ ഉപയോഗം സംസംബന്ധിച്ച് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാനോ രഹസ്യാന്വേഷണ ഏജന്‍സികള്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ദിവസങ്ങള്‍ക്ക് മുമ്പ് വാര്‍ത്തയുണ്ടായിരുന്നു. ഈ 52 ആപ്ലിക്കേഷനുകളുടെ പട്ടികയില്‍ ഇന്ത്യയില്‍ പ്രചാരത്തിലുള്ള പല മുന്‍നിര ആപ്ലിക്കേഷനുകളും ഉള്‍പ്പെടുന്നുണ്ട്.