
ന്യൂഡല്‍ഹി: പ്രമുഖ വാച്ച് നിര്‍മ്മാണ കമ്പനിയായ ടൈറ്റാന് ഡിസംബര്‍ 31 ന് അവസാനിച്ച മൂന്നാം പാദത്തില്‍ റെക്കോര്‍ഡ് നേട്ടം കൊയ്യാന്‍ സാധിച്ചതായി റിപ്പോര്‍ട്ട്. കമ്പനിയുടെ അറ്റാദായത്തില്‍ 13 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി 470 കോടി രൂപയായി ഉയര്‍ന്നുവെന്നാണ് കണക്കുകളിലൂടെചൂണ്ടിക്കാട്ടുന്നത്. മുന്‍വര്‍ഷം ഇതേകാലയളവില്‍ കമ്പനിയുടെ അറ്റാദായത്തില്‍ രേഖപ്പെടുത്തിയത് 416.23 കോടി രൂപയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
കമ്പനിയുടെ വില്‍പ്പനയിലും വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. കമ്പനിയുടെ വില്‍പ്പനയില്‍ 8.40 തമാനത്തോളം വര്‍ധനവ് രേഖപ്പെടുത്തി 6,105.96 കോടി രൂപയായി എന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. അതേസമയം മുന്‍വര്‍ഷം കമ്പനിയുടെ ആകെ വില്‍പ്പനയില്‍ രേഖപ്പെടുത്തിയത് 5,632.45 കോടി രൂപയായിരുന്നുവെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.
ടെറ്റാന്റെ ജ്വല്ലറി ബിസിനസിലും റെക്കോര്‍ഡ് വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. ജ്വല്ലറി ബിസിനസിലെ വില്‍പ്പനയില്‍ മാത്രം 5,409 കോടി രൂപയാണ് രേഖപ്പെടുത്തിയത്. മുന്‍വര്‍ഷം 4,890 കോടി രൂപയായിരുന്നു രേഖപ്പെടുത്തിയത്. കമ്പനിയുടെ വരുമാനത്തിലും വര്‍ധനവ് രേഖപ്പടുത്തിയിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. ഡിസംബറില്‍ കമ്പനിയുടെ വരുമാനം 625 കോടി രൂപയായി ഉയര്‍ന്നുവെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.