ഇരുചക്ര വാഹന കയറ്റുമതിയില്‍ നാഴികക്കല്ല് പിന്നിട്ട് ടിവിഎസ് മോട്ടോര്‍ കമ്പനി

February 24, 2022 |
|
News

                  ഇരുചക്ര വാഹന കയറ്റുമതിയില്‍ നാഴികക്കല്ല് പിന്നിട്ട് ടിവിഎസ് മോട്ടോര്‍ കമ്പനി

നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇരുചക്ര വാഹനങ്ങളുടെ കയറ്റുമതിയില്‍ ദശലക്ഷം യൂണിറ്റ് എന്ന നാഴികക്കല്ല് പിന്നിട്ട് ടിവിഎസ് മോട്ടോര്‍ കമ്പനി. ചെന്നൈ ആസ്ഥാനമായുള്ള കമ്പനി ഇതാദ്യമായാണ് ഇത്രയേറെ ഇരുചക്രവാഹനങ്ങള്‍ സാമ്പത്തിക വര്‍ഷത്തിനിടയില്‍ കയറ്റുമതി ചെയ്യുന്നത്. ഇന്ത്യയിലെ ടിവിഎസ് മോട്ടോര്‍ കമ്പനിയും ഇന്തോനേഷ്യയിലെ പിടി ടിവിഎസും ചേര്‍ന്നാണ് പത്തുലക്ഷം യൂണിറ്റ് എന്ന നേട്ടം കൈവരിച്ചത്.

ടിവിഎസ് അപ്പാച്ചെ സീരീസ്, ടിവിഎസ് എച്ച്എല്‍എക്സ് സീരീസ്, ടിവിഎസ് റൈഡര്‍, ടിവിഎസ് നിയോ സീരീസ് തുടങ്ങിയവയാണ് ഏറ്റവും കൂടുതലായി കയറ്റുമതി ചെയ്തത്. രാജ്യാന്തര വിപണിയില്‍ ഇരുചക്രവാഹനങ്ങളുടെ വില്‍പ്പന വര്‍ധിച്ചതും നേട്ടത്തിന് കാരണമായി. ആഫ്രിക്ക, ദക്ഷിണ പൂര്‍വ ഏഷ്യ, ലാറ്റിന്‍ അമേരിക്ക തുടങ്ങിയ ഭാഗങ്ങളിലായി 80 ലേറെ രാജ്യങ്ങളില്‍ ടിവിഎസ് മോട്ടോറിന് സാന്നിധ്യമുണ്ട്. യൂറോപ്, നോര്‍ത്ത് അമേരിക്കന്‍ രാജ്യങ്ങളില്‍ കൂടി സാന്നധ്യമറിയിക്കാനുള്ള ശ്രമം നടത്തി വരികയുമാണ്.

Related Articles

© 2025 Financial Views. All Rights Reserved