
ചെന്നൈ: കയറ്റുമതിയില്‍ പുതിയ റെക്കോര്‍ഡുമായി ടിവിഎസ് മോട്ടോര്‍ഴ്സ് ലിമിറ്റഡ്. ടിവിഎസിന്റെ അടുത്ത കാലത്തിറങ്ങിയ സ്‌കൂട്ടര്‍ മോഡലുകളില്‍ ഏറ്റവും ജനപ്രിയവും വിജയകരമായതുമായ മോഡല്‍ ആണ് എന്‍ടോര്‍ക്ക്125. 2018 ല്‍ ആയിരുന്നു ടിവിഎസ് ഈ മോഡല്‍ ആദ്യമായി അവതരിപ്പിച്ചത്. സാങ്കേതികത്തികവും ഡിസൈനും തന്നെ ആയിരുന്നു ഈ മോഡലിന്റെ പ്രത്യേകത.
എന്‍ടോര്‍ക്ക്125 സ്‌കൂട്ടറുകളുടെ കയറ്റുമതിയില്‍ ആണ് ഇപ്പോള്‍ ടിവിഎസ് നിര്‍ണായക നേട്ടം കൈവരിച്ചിരിക്കുന്നത്. ഈ മോഡലിന്റെ കയറ്റുമതി ഒരുലക്ഷം യൂണിറ്റുകള്‍ കവിഞ്ഞു എന്നാണ് കമ്പനി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചത്. ഒരു ഇന്ത്യന്‍ ഇരുചക്രവാഹന കമ്പനിയെ സംബന്ധിച്ച് മികച്ച നേട്ടം തന്നെയാണിത്.
ഇന്ത്യയില്‍ നിര്‍മിക്കുന്ന ഈ സ്‌കൂട്ടര്‍ ഇന്ന് 19 രാജ്യങ്ങളില്‍ സാന്നിധ്യമറിയിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യന്‍ രാജ്യങ്ങള്‍, ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങള്‍, പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലു ആസിയാന്‍ രാജ്യങ്ങളിലും ടിവിഎസ് എന്‍ടോര്‍ക്ക്125 ന് വലിയ ഡിമാന്‍ഡ് ആണുള്ളത്. റേസ് ട്യൂണ്‍ഡ് ഫ്യുവര്‍ ഇന്‍ജെക്ഷന്‍ (ആര്‍ടി- എഫ്ഐ) ടെക്നോളജി സന്നിവേശിപ്പിച്ചിട്ടുള്ള ആദ്യ സ്‌കൂട്ടര്‍ മോഡല്‍ കൂടിയാണ് എന്‍ടോര്‍ക്ക് 125. ഇത് കൂടാതെ ടിവിഎസ് സ്മാര്‍ത്ത് എക്സൊനെറ്റ് എന്ന ബ്ലൂടൂത്ത് കണക്ടിവിറ്റിയും എന്‍ടോര്‍ക്ക്125 ന്റെ പ്രത്യേകതയാണ്.
ടിവിഎസിന്റെ ഇരുചക്ര വാഹനങ്ങള്‍ക്ക് അന്താരാഷ്ട്ര വിപണിയില്‍ മികച്ച പ്രതികരണമാണ് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. ഈ വര്‍ഷം മാര്‍ച്ില്‍ തന്നെ കയറ്റുമതി ചെയ്ത മോട്ടോര്‍ സൈക്കികളുടേയും സ്‌കൂട്ടുകളുടേയും എണ്ണം ഒരു ലക്ഷം കവിഞ്ഞിരുന്നു. ഇതും ഒരു റെക്കോര്‍ഡ് ആണ്. ടിവിഎസ് മോട്ടോര്‍ കമ്പനിയുടെ ഉത്പന്നങ്ങള്‍ക്ക് ഇന്ന് 60 രാജ്യങ്ങളില്‍ സാന്നിധ്യമുണ്ട് എന്നാണ് കമ്പനി അധികൃതര്‍ വ്യക്തമാക്കുന്നത്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തെ കൂടാതെ ആഫ്രിക്ക, തെക്ക് കിഴക്കന്‍ ഏഷ്യ, മധ്യ, ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലാണ് ശക്തമായ സാന്നിധ്യമുള്ളത്. യൂറോപ്പിലേയും വടക്കേ അമേരിക്കയിലേയും വിപണികള്‍ ലക്ഷ്യമിട്ടുകൊണ്ടുള്ള നീക്കങ്ങളിലാണ് കമ്പനി ഇപ്പോള്‍. എഴുപത്തിയൊന്നായിരം രൂപ മുതലാണ് എന്‍ ടോര്‍ക്കിന്റെ എക്സ് ഷോറൂം വില തുടങ്ങുന്നതെന്നാണ് ബൈക്ക് ദേഖോയിലെ വിവരം. മൊത്തം നാല് വേരിയന്റുകളിലാണ് എന്‍ടോര്‍ക്ക് 125 ഇന്ത്യന്‍ വിപണിയില്‍ ഇറക്കുന്നത്.