
ന്യൂഡല്‍ഹി: അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ യുഎഇയിലെ കമ്പനികള്‍ രാജ്യത്തെ ഭക്ഷ്യ മേഖലയില്ഡ ഏഴ് ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കുമെന്ന് കേന്ദ്ര വാണിജ്യ വകുപ്പ് മന്ത്രി പീയുഷ് ഗോയല്‍ പറഞ്ഞു. ഇന്ത്യ-യുഎഇ തമ്മിലുള്ള ഇടനാഴി പദ്ധതിയുടെ ഭാഗമാണ് യുഎഇ കമ്പനികളുടെ നിക്ഷേപം. ദുബായിലെ ഏറ്റവും പ്രമുഖ കമ്പനികളിലൊന്നായ ഇമാര്‍ ഗ്രൂപ്പ് അഞ്ച് ബില്യണ്‍ ഡോളര്‍ ഇന്ത്യയിലെ ഭക്ഷ്യ മേഖലയില്‍ നിക്ഷേപിക്കുമെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. രാജ്യത്ത് ഇതുവഴി മെഗാ ഫുഡ് പാര്‍ക്കുകളുടെ വിപുലീകരണവും നടപ്പിലാക്കും.
ഇന്ത്യയില്‍ കൂടുതല്‍ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാനായി കേന്ദ്രസര്‍ക്കാറുമായി സഹകരിക്കുമെന്നാണ് ഇമാര്‍ ഗ്രൂപ്പ് വ്യക്തമാക്കിയിട്ടുള്ളത്. അതേസമയം യുഎഇയിലെ വിവിധ കമ്പനികള്‍ ഇന്ത്യയിലേക്ക് അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ നിക്ഷേപം നടത്തുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. യുഎഇ കമ്പനികളുടെ നിക്ഷേപം വഴി ഭക്ഷ്യ ഉത്പ്പന്നങ്ങളുടെ വിതരണം രാജ്യത്ത് സുഗമമാക്കാന്‍ സാധിക്കും.
യുഎഇയിലെ വിവിധ കമ്പനികള്‍ രാജ്യത്തെ വിവിധ നഗരങ്ങളില്‍ ഫുഡ് പാര്‍ക്കുകള്‍ നിര്‍മ്മിക്കാനും, വിതരണ മേഖല ശക്തിപ്പെടുത്താനും ലക്ഷ്യമിടുന്നുണ്ട്. ലോജിസ്റ്റിക്, കാര്‍ഷി ഉത്പ്പന്നങ്ങളുടെ വിതരണം എന്നിവ ശക്തിപ്പെടുത്താനുള്ള നീക്കവും കമ്പനി നടത്തുന്നുണ്ട്. രാജ്യത്താകെ 200,000 തൊഴിലവസരങ്ങള്‍ യുഎഇ കമ്പനികളുടെ നിക്ഷേപം വഴി സൃഷ്ടിക്കപ്പെടുമെന്നാണ് വിദഗ്ധരില്‍ ചിലര്‍ ചൂണ്ടിക്കാട്ടുന്നത്.