യൂബര്‍ ഈറ്റ്‌സിന്റെ സേവനം സൗദിയിലെ മൂന്നാമത്തെ നഗരത്തിലും ലഭിക്കും

April 12, 2019 |
|
News

                  യൂബര്‍ ഈറ്റ്‌സിന്റെ സേവനം സൗദിയിലെ മൂന്നാമത്തെ നഗരത്തിലും ലഭിക്കും

യൂബര്‍ ഈറ്റ്‌സ് സൗദി അറേബ്യയിലെ മൂന്നാമത്തെ നഗരത്തിലും പ്രവര്‍ത്തനം ആരംഭിക്കാന്‍ പോകുന്നുവെന്നാണ് ഗള്‍ഫ് മാധ്യമങ്ങള്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ജിദ്ദ,റിയാദ് നഗരങ്ങക്ക് ശേഷം ദമാമിലേക്കും യൂബറിന്റെ പ്രവര്‍ത്തനം വികസിപ്പിച്ചേക്കും. ദമാമിലെ വിവിധ ഹോട്ടലുകളെ ബന്ധിപ്പിച്ചു കൊണ്ടുള്ള പദ്ധതി യൂബര്‍ നടപ്പലാക്കുക വെബ്‌സൈറ്റ് വഴിയോ, ആപ് വഴിയോ ആയിരിക്കും. പ്രവര്‍ത്തം ആരംഭിച്ച് കഴിഞ്ഞ് ഉപഭോക്താക്കള്‍ ആദ്യ സേവനത്തില്‍ 50 ശതമാനം ഓഫര്‍ ലഭിച്ചേക്കും. നിലവില്‍ ജിദ്ദ, റിയാദ് നഗരങ്ങളിലെ 120 റസ്റ്റോറന്റുകളെ ബന്ധിപ്പിച്ചായണ് യൂബര്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുള്ളത്. 

ദമാമിലെ തിരഞ്ഞെടുക്കപ്പെട്ട മേഖലയിലാണ് യൂബറിന്റെ പ്രവര്‍ത്തനം ആദ്യഘട്ടത്തില്‍ ആരംഭിക്കുക. നിലവില്‍ ആഗോള തലത്തില്‍ വികസിച്ചു വരുന്ന ഓണ്‍ലൈന്‍ ഫുഡ്‌സര്‍വീസ് കൂടുതല്‍ നഗരങ്ങളിലേക്ക് വികസിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതര്‍. 350 ഓളം നഗരങ്ങളില്‍ യൂബര്‍ ഇപ്പോള്‍ ഫുഡ് സര്‍വീസ് നടത്തുന്നുമുണ്ട്.

 

Related Articles

© 2025 Financial Views. All Rights Reserved