ഇലക്ട്രിക് കാറുകളുടെ എണ്ണം ഉയര്‍ത്തി ഊബര്‍; 350 ല്‍ നിന്നും 1500 ആക്കി ഉയര്‍ത്താനാണ് പദ്ധതി; പ്രാവര്‍ത്തികമാക്കുക ബംഗളുരുവില്‍; വിപണിയില്‍ വന്‍ നേട്ടം കൊയ്യാനുള്ള ലക്ഷ്യം

February 24, 2020 |
|
News

                  ഇലക്ട്രിക് കാറുകളുടെ എണ്ണം ഉയര്‍ത്തി ഊബര്‍; 350 ല്‍ നിന്നും 1500 ആക്കി ഉയര്‍ത്താനാണ് പദ്ധതി; പ്രാവര്‍ത്തികമാക്കുക ബംഗളുരുവില്‍; വിപണിയില്‍ വന്‍ നേട്ടം കൊയ്യാനുള്ള ലക്ഷ്യം

ബംഗളുരു: രാജ്യത്തെ ടാക്‌സി കാര്‍ സംവിധാന ശൃംഖലയായ ഊബര്‍ പുതിയ നീക്കങ്ങളുമായി വിപണിയിലെത്തുകയാണ്. ആപ്ലിക്കേഷന്‍ വഴി യാത്ര തിരഞ്ഞെടുക്കാന്‍ അവസരം നല്‍കുന്ന ഊബര്‍ ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യയിലെ ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം നാലിരട്ടിയാക്കാനാണ് പദ്ധതിയിടുന്നത്. നിലവില്‍ 350 ല്‍പ്പരം ഇലക്ട്രിക് വാഹനങ്ങളാണ് ഊബറിനുള്ളത്. ഇത് ഈ വര്‍ഷം അവസാനത്തോട് കൂടി 1500 ആക്കാനുള്ള ശ്രമമാണ്.

അടുത്ത പത്ത് വര്‍ഷത്തേക്ക് ഇന്ത്യയെ വളര്‍ച്ചാ വിപണിയായിട്ടാണ് കമ്പനി കാണുന്നതെന്ന് ഊബര്‍ ഇന്ത്യ സൗത്ത് ഏഷ്യ പ്രസിഡന്റ് പ്രദീപ് പരമേശ്വരന്‍ പറഞ്ഞു. പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായി വാഹന വ്യവസായങ്ങളുമായും സ്റ്റാര്‍ട്ടപ്പുകളുമായും പങ്കാളിത്തം തുടരുകയാണ് പ്രത്യേകിച്ചും ഇലക്ട്രിക് ഗതാഗത മേഖലയില്‍ എന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ ഒറിജിനല്‍ ഉപകരണ നിര്‍മ്മാതാക്കളുടെ (ഒഇഎം) വ്യവസായം വളരെ വികാസം പ്രാപിച്ചതും ശക്തവുമാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. യാത്രാക്കാരുമായുള്ള ബന്ധത്തിനും, സുരക്ഷക്കും, വിപണിയ്ക്കും സാങ്കേതിക വിദ്യക്കും വേണ്ട സാമ്പത്തികമുള്‍പ്പെടെയുള്ള അടിസ്ഥാന ഘടകങ്ങള്‍ക്ക് ഒഇഎമ്മുമായുള്ള ശക്തമായ ബന്ധം സൂക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

ഇലക്ട്രിക് ഇരുചക്രവാഹനങ്ങളും മുച്ചക്ര വാഹനങ്ങളും ഇതിനകം വാണിജ്യപരമായി സാധ്യമാണ് എന്ന് തെളിഞ്ഞതാണ്. എന്നാല്‍ ഇലക്ട്രിക് ഫോര്‍ വീലറുകളില്‍ നിന്ന് വാണിജ്യാടിസ്ഥാനത്തിലുള്ള വരുമാനത്തിന് കുറഞ്ഞത് 3 വര്‍ഷമോ അതില്‍ കൂടുതലോ എടുക്കും എന്നും അദ്ദേഹം പറഞ്ഞു. ചണ്ഡിഗഡില്‍ ഇതിനകം തന്നെ ഇലക്ട്രിക് ഓട്ടോകള്‍ പരീക്ഷിച്ച് നോക്കിയിട്ടുണ്ട്. ബാറ്ററി മാറ്റി വയ്ക്കാവുന്നതുള്‍പ്പെടെയുള്ള സൗകര്യങ്ങളാണ് ഇവി സ്റ്റേഷനുകള്‍ നല്‍കുന്നത്. അതുപോലെ തന്നെ ബംഗളൂരുവിലെ ഉപഭോക്താക്കള്‍ക്ക് സൈക്കിള്‍ വാടകയ്ക്ക് നല്‍കുന്നതിനായി ഊബര്‍ ഇ-സൈക്കിള്‍ ആപ്ലിക്കേഷനായ  യുലുമായി ചേര്‍ന്നിരുന്നു. ഹൈദരാബാദില്‍ ഇവി സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിനായി മഹീന്ദ്ര ഗ്രൂപ്പുമായും ബന്ധം സ്ഥാപിച്ചിരുന്നു.

അടുത്ത വര്‍ഷം, ഇരുചക്ര-മുച്ചക്ര വാഹനങ്ങളെ കേന്ദ്രീകരിച്ച് ഞങ്ങള്‍ ഈ നീക്കം വര്‍ദ്ധിപ്പിക്കും. 24 മാസത്തിനുള്ളില്‍ ഇവികള്‍ മൊത്തത്തിലുള്ള പോര്‍ട്ട്ഫോളിയോയുടെ അര്‍ത്ഥവത്തായ ഭാഗമാകും എന്നും അദ്ദേഹം പറഞ്ഞു. ബിസിനസ്സ് മേഖലയിലെ മികച്ച സാമ്പത്തികവും സര്‍ക്കാറിന്റെ സമ്മര്‍ദ്ദവുമാണ് ഇലക്ട്രിക് മൊബിലിറ്റിയിലേക്കുള്ള ഊബെറിന്റെ നീക്കത്തെ നയിച്ച രണ്ട് പ്രധാന അജണ്ടകള്‍. ഓലയുടെ ഇലക്ട്രിക് ആം, ബൗണ്‍സ്, വോഗോ, യൂലു, ഒഇഎമ്മുകളായ ബജാജ്, ഹീറോ, മഹീന്ദ്ര, ടാറ്റ മോട്ടോഴ്സ് എന്നിവയുള്‍പ്പെടെ മിക്ക മൊബിലിറ്റി പ്ലാറ്റ്ഫോമുകളും ഇലക്ട്രിക് മൊബിലിറ്റിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്.

Related Articles

© 2025 Financial Views. All Rights Reserved