
മുംബൈ: പ്രമുഖ പൊതുമേഖലാ ബാങ്കായ യൂക്കോ ബാങ്ക് 500 കോടി രൂപയുടെ മൂലധനം സമാഹരിക്കും. ഇക്കാര്യം പരിഗണിക്കാന്‍ ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡ് അടുത്തയാഴ്ച യോഗം ചേരും. ഈ യോഗത്തില്‍ ടയര്‍ 2 മൂലധനമായി 500 കോടി രൂപ സമാഹരിക്കുന്ന കാര്യത്തില്‍ വിശദമായി തന്നെ അംഗങ്ങള്‍ ചര്‍ച്ച നടത്തും. ജൂണ്‍ 23 നാണ് യോഗം നിശ്ചയിച്ചിരിക്കുന്നത്.
റെഗുലേറ്ററി ഫയലിങില്‍ ബാങ്ക് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ടയര്‍ 2 കാപിറ്റലില്‍, അണ്‍ഡിസ്‌ക്ലോസ്ഡ് റിസര്‍വുകള്‍, റിസര്‍വുകളുടെ പുനര്‍മൂല്യനിര്‍ണയം, ജനറല്‍ പ്രൊവിഷന്‍സ്, ലോസ് റിസര്‍വ്, ഹൈബ്രിഡ് കാപിറ്റല്‍ ഇന്‍സ്ട്രുമെന്റസ്, ഇന്‍വെസ്റ്റ്‌മെന്റ് റിസര്‍വ് അക്കൗണ്ട് എന്നിവ ഉള്‍പ്പെട്ടിട്ടുണ്ട്.