നീരവ് മോദി അഴിക്കുള്ളില്‍ തന്നെ; ബ്രിട്ടീഷ് കോടതി നീരവ് മോദിക്ക് ജാമ്യം നിഷേധിച്ചു

March 30, 2019 |
|
News

                  നീരവ് മോദി അഴിക്കുള്ളില്‍ തന്നെ; ബ്രിട്ടീഷ് കോടതി നീരവ് മോദിക്ക് ജാമ്യം നിഷേധിച്ചു

ലണ്ടന്‍:  പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന്  13000 കോടി രൂപ വായ്പ എടുത്ത് മുങ്ങിയ നീരവ് മോദിക്ക് ജാമ്യം നിഷേധിച്ചു. ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റര്‍ കോടതിയാണ്  ജാമ്യം നിഷേധിച്ചത്. നീരവ് മോദിക്ക് ജാമ്യം അനുവദിക്കരുതെന്ന് ക്രൗണ്‍ പ്രോസിക്യൂഷ്യന്‍ വാദിച്ചതോടെയാണ് കോടതി ജാമ്യം നിഷേധിച്ചത്. കൂടുതല്‍ തെളിവുകള്‍ക്കായി നീരവ് മോദിയെ ചോദ്യം ചെയ്യാനുണ്ടെന്നും ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിക്കുകയും ചെയ്തു. ഇന്ത്യന്‍ അന്വേഷണ ഏജന്‍സികളായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും, സിബിഐയും, ക്രൗണ്‍ പ്രോസിക്യൂഷന് കൂടുതല്‍ തെളിവുകള്‍ നല്‍കിയെന്നാണ് വിവരം. ഇന്ത്യയില്‍ നീരവ് മോദിക്കെതിരെയുള്ള കേസിന്റെ വിവരങ്ങള്‍ ലണ്ടന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് സിബിഐയും, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കൈമാറും. 

നീരവ് മോദി ജാമ്യത്തിലിറങ്ങിയാല്‍ തെളിവുകള്‍ നശിപ്പിക്കപ്പെടുമെന്നും, ഉന്നതരുമായി ബന്ധമുള്ള വ്യാപാരിയാണ് നീരവ് മോദിയെന്നും കോടതിയില്‍ ക്രൗണ്‍ പ്രോസിക്യൂഷന്‍ വാദിച്ചു. ചിലപ്പോള്‍ ബ്രിട്ടന്‍ തന്നെ വിട്ടു പോകാനും ഒളിവില്‍ കഴിയാനും സാധ്യതയുണ്ടെന്ന ആശങ്കയാണ് ക്രൗണ്‍ പ്രോസീക്യൂഷന്‍ കോടതിയില്‍ പങ്കുവെച്ചത്. നീരവ് മോദിയുടെ ഓഫീസില്‍ നിന്നും കണ്ടെടുത്ത സ്വത്തുുക്കളുടെയും മറ്റും വിവരങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ ബ്രിട്ടീഷ് അധികാരിരകള്‍ക്ക് കൈമിറിയെന്നാണ് വിവരം. 

സിബിഐ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എന്നീ അന്വേഷണ ഏജന്‍സികളുടെ ജോയിന്റ് ഡയറക്ടര്‍മാരാണ് നീരവ് മോദിക്കെതിരെ കൂടുതല്‍ തെളിവുകള്‍ സമര്‍പ്പിച്ചത്. അതേസമയം നീരവ് മോദിയെയും ഭാര്യയെയും ഇന്ത്യയിലെത്തിക്കാനുള്ള ഊര്‍ജീതമായ ശ്രമമാണ് അന്വേഷണ സംഘം ഇപ്പോള്‍ നടത്തുന്നത്. 

 

Related Articles

© 2025 Financial Views. All Rights Reserved