
ന്യൂഡല്‍ഹി: റഷ്യ-യുക്രൈന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ എല്‍ഐസി ഐപിഒ വൈകിയേക്കുമെന്ന് സൂചന. ധനമന്ത്രി നിര്‍മല സീതാരാമന്‍ തന്നെയാണ് ഇത്തരമൊരു സൂചന നല്‍കിയത്. ഒരു അഭിമുഖത്തിലാണ് ധനമന്ത്രിയുടെ ഇതുസംബന്ധിച്ച പ്രസ്താവന. എല്‍ഐസി ഐപിഒയുമായി മുന്നോട്ട് പോകണമെന്നാണ് തന്റെ അഭിപ്രായം. ഇന്ത്യന്‍ സാഹചര്യം പരിഗണിച്ച് ഐപിഒയുമായി മുന്നോട്ട് പോകാനായിരുന്നു തീരുമാനം.
എന്നാല്‍ ആഗോള സാഹചര്യങ്ങള്‍ അതില്‍ പുനഃരാലോചന വേണമെന്നാണ് നിര്‍ദേശിക്കുന്നതെങ്കില്‍ താന്‍ അത് നടത്തുമെന്നായിരുന്നു നിര്‍മലയുടെ പ്രസ്താവന. ഈ സാമ്പത്തിക വര്‍ഷത്തില്‍ എല്‍ഐസിയുടെ ഐപിഒ നടന്നേക്കില്ലെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നുണ്ട്. എന്നാല്‍, ഐപിഒ കൃത്യസമയത്ത് നടന്നില്ലെങ്കില്‍ ഈ സാമ്പത്തിക വര്‍ഷത്തിലെ കേന്ദ്രസര്‍ക്കാറിന്റെ ധനസമാഹരണത്തെ അത് ബാധിക്കും.