റെയില്‍വേ ടിക്കറ്റിങ്ങിന് അനധികൃത സോഫ്റ്റ് വെയറുകള്‍ക്ക് പിടിവീണു; ഇനി കൂടുതല്‍ തത്കാല്‍ ടിക്കറ്റുകള്‍ ഉപഭോക്താക്കള്‍ക്ക്

February 19, 2020 |
|
News

                  റെയില്‍വേ ടിക്കറ്റിങ്ങിന് അനധികൃത സോഫ്റ്റ് വെയറുകള്‍ക്ക് പിടിവീണു; ഇനി കൂടുതല്‍ തത്കാല്‍ ടിക്കറ്റുകള്‍ ഉപഭോക്താക്കള്‍ക്ക്

റെയില്‍വെ ടിക്കറ്റ് ബുക്കിംഗിനായി ഉപയോഗിക്കുന്ന അനധികൃത സോഫ്റ്റ്വെയറും ദുരുപയോഗം ചെയ്യുന്ന ഏജന്റുമാരെയും കണ്ടെത്തി റെയില്‍വെ. നിമിഷങ്ങള്‍കൊണ്ട് തത്ക്കാല്‍ ടിക്കറ്റുകള്‍ തീരുന്നത് ഇത്തരം സോഫ്റ്റ് വെയറുകള്‍ ഉപയോഗിച്ച് ഏജന്റ്മാര്‍ അനധികൃതമായി ബുക്കിംങ് നടത്തുന്നതിനായായിരുന്നു. എന്നാല്‍ ഇനി കൂടുതല്‍ തത്കാല്‍ ടിക്കറ്റുകള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കും. ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ ഇനി മണിക്കൂറുകള്‍ ലഭിക്കുമെന്നാണ് വന്‍ തട്ടിപ്പ് ലോബിയെ പിടികൂടിയ റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് ഡയറക്ടര്‍ ജനറല്‍ അരുണ്‍ കുമാര്‍ പറയുന്നത്.തത്കാല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ ഏജന്റുമാര്‍ക്ക് റെയില്‍വെ അനുവാദം നല്‍കിയിട്ടില്ല. കഴിഞ്ഞ രണ്ട് മാസത്തിനിടെ ഈ സോഫ്റ്റ്വെയറുകള്‍ ഉപയോഗിച്ച് ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നവരെ തെരഞ്ഞുപിടിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു ആര്‍പിഎഫ്.

50 കോടി മുതല്‍ 100 കോടി മൂല്യമുള്ളതായിരുന്നു ഈ അനധികൃത ടിക്കറ്റ് വില്‍പ്പന.എഎന്‍എംഎസ്, എംഎസി, ജാഗ്വര്‍ എന്നീ സോഫ്റ്റ്വെയറുകള്‍ ഐആര്‍സിടിസിയില്‍ ഒളിച്ചുകടന്നാണ് തട്ടിപ്പ് നടത്തിയത്. അതുകൊണ്ട് സാധാരണ യാത്രക്കാര്‍ക്ക് ടിക്കറ്റ് ബുക്കിംഗിന് വലിയ തടസം നേരിട്ടിരുന്നു. ഐആര്‍സിടിസി വഴി ബുക്ക് ചെയ്യുന്നവര്‍ക്ക് 2.55 മിനിറ്റ് ബുക്കിംഗിന് സമയം എടുക്കുമ്പോള്‍ വ്യാജ സോഫ്റ്റ്വെയര്‍ വഴി 1.48 സെക്കന്റില്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ സാധിക്കും. ഇത് സാധാരണ രീതിയില്‍ ബുക്ക് ചെയ്യുന്ന യാത്രക്കാര്‍ക്കുണ്ടാക്കിയ ക്ലേശങ്ങള്‍ ചില്ലറയായിരുന്നില്ല.

Related Articles

© 2025 Financial Views. All Rights Reserved