സൗദിയിലെ തൊഴിലില്ലായ്മാ നിരക്ക് കുറഞ്ഞു; കണക്കുകള്‍ പറയുന്നത് ഇങ്ങനെ

December 17, 2019 |
|
News

                  സൗദിയിലെ തൊഴിലില്ലായ്മാ നിരക്ക് കുറഞ്ഞു; കണക്കുകള്‍ പറയുന്നത് ഇങ്ങനെ

റിയാദ്: സൗദിയുടെ തൊഴിലില്ലായ്മ നിരക്കില്‍ വന്‍  കുറവ് വന്നതായി റിപ്പോര്‍ട്ട്. ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം സൗദിയുടെ തൊഴിലില്ലായ്മാ നിരക്ക് 5.5 ശതമാനത്തിലേക്ക് കുറഞ്ഞെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. രണ്ടാം പാദത്തില്‍ ഇന്ത്യയുടെ മൂന്നാം പാദത്തിലാണ് സൗദിയുടെ തൊഴിലില്ലായ്മാ നിരക്കില്‍ ഗൗണ്യമായ കുറവ് രേഖപ്പെടുത്തിയത്. എന്നാല്‍ മുന്‍പാദത്തില്‍ സൗദിയുടെ തൊഴിലില്ലായ്മാ നിരക്കില്‍ 5.5 ശതമാനമായിരുന്നു രേഖപ്പെടുത്തിയത്.   അതേസമയം പൗരന്‍മാര്‍ക്കിടയിലുള്ള തൊഴിലില്ലായ്മാ നിരക്കിലും കുറവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.  

പൗരന്‍മാര്‍ക്കിടയിലുള്ള തൊഴിലില്ലായ്മ നിരക്കില്‍  ആകെ 12.0 ശതമാനം കുറവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. അതേസമയം മൂന്നാം പാദത്തില്‍ പൗരന്‍മാര്‍ക്കിടയില്‍ ആകെ രേഖപ്പെടുത്തിയ തൊഴിലില്ലായ്മാ നിരക്ക് 12.3 ശതമാനമാണ് രേഖപ്പെടുത്തിയത്.  എന്നാല്‍ സൗദിയില്‍  സൗദിയില്‍ നടപ്പിലാക്കിയ  സ്വദേശിവ്തക്കരണമാണ് തൊഴിലില്ലായ്മ നിരക്കില്‍ കുറവ് വരാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. 

സാമ്പത്തിക പങ്കാളിത്തത്തില്‍ അടക്കം സൗദിയിലെ പൗരന്‍മാരുടെ പങ്കില്‍ വളര്‍ച്ച കൈവരിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.  സൗദികള്‍ക്കിടയിലുള്ളവരുടെ സാമ്പത്തിക പങ്കാളിത്തം 45.5 ശതമാനത്തിലേക്ക് ഉയര്‍ന്നുവെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. മുന്‍വര്‍ഷം 45 ശതമാനമാണ് രേഖപ്പെടുത്തിയത്.  സൗദിയിലെ തൊഴിലാളികളുടെ എണ്ണത്തിലും വന്‍ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. സൗദിയിലെ ആകകെ തൊഴിലാളികളുടെ എണ്ണം  3,100,812  ആന്നൊണ് കണക്കുകള്‍ പ്രകാരം ചൂണ്ടിക്കാട്ടുന്നത്. 

Related Articles

© 2025 Financial Views. All Rights Reserved