ഓപ്ഷന്‍സ് ട്രേഡിങ് ഇനി അപ്‌സ്റ്റോക്‌സിലൂടെ; സെന്‍സിബുളുമായി സഹകരിക്കും

November 01, 2021 |
|
News

                  ഓപ്ഷന്‍സ് ട്രേഡിങ് ഇനി അപ്‌സ്റ്റോക്‌സിലൂടെ; സെന്‍സിബുളുമായി സഹകരിക്കും

കൊച്ചി: രാജ്യത്തെ ഓഹരി നിക്ഷേപക രംഗത്തെ പ്രമുഖ പ്ലാറ്റ്‌ഫോമായ അപ്‌സ്റ്റോക്‌സ് ട്രേഡിങ് എളുപ്പമാക്കാനുള്ള നീക്കങ്ങളുമായി മുന്നോട്ട്. തങ്ങളുടെ ഭാഗമായ നിക്ഷേപകര്‍ക്ക് ഓപ്ഷന്‍സ് ട്രേഡിങ് രംഗം പ്രയോജനപ്പെടുത്താന്‍ ഇന്ത്യയിലെ ഏറ്റവും വലിയ ഓപ്ഷന്‍സ് ട്രേഡിങ് സംവിധാനമായ സെന്‍സിബുളുമായി സഹകരിക്കുമെന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്.

ഈസി ഓപ്ഷന്‍സ് പ്രയോജനപ്പെടുത്താനായി ഉപഭോക്താക്കള്‍ വിപണി പ്രവചിക്കണം. ഇതിന്റെ അടിസ്ഥാനത്തില്‍ അവര്‍ക്ക് ട്രേഡിങ് തന്ത്രങ്ങള്‍ ലഭിക്കുകയും ചെയ്യും. നഷ്ടങ്ങളുടെ കാര്യത്തില്‍ നിയന്ത്രണമുള്ള രീതിയിലായിരിക്കും ഈ തന്ത്രങ്ങള്‍. മറ്റൊരു സംവിധാനമായ സ്ട്രാറ്റജി ബില്‍ഡര്‍, ഓപ്ഷന്‍ തന്ത്രങ്ങള്‍ തയ്യാറാക്കാനും പരമാവധി ലാഭവും നഷ്ടവും കണക്കാക്കി ട്രേഡ് നടത്താനും സഹായിക്കും.

ഓപ്ഷന്‍സ് ട്രേഡിങ് നടത്താന്‍ ആഗ്രഹിക്കുന്ന തുടക്കക്കാര്‍ക്ക് ഏറ്റവും മികച്ച വെര്‍ച്വല്‍ ട്രേഡിങും സെന്‍സിബുള്‍ അവതരിപ്പിക്കുന്നുണ്ട്. സെബി രജിസ്‌ട്രേഷന്‍ ഉളള അഡൈ്വസര്‍ന്മാരുടെ മാര്‍ക്കറ്റ്‌പ്ലേസും സെന്‍സിബുള്‍ അവതരിപ്പിക്കുന്നുണ്ട്. അഡൈ്വസര്‍ന്മാരില്‍ നിന്ന് ഉപഭോക്താക്കള്‍ക്ക് വാട്ട്‌സ്ആപ്പിലും മൊബൈല്‍ ആപ്പിലും ട്രേഡുകളുടെ തത്സമയ എന്‍ട്രി, എക്‌സിറ്റ് അലര്‍ട്ടുകള്‍ ലഭിക്കും.

ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച സാങ്കേതികവിദ്യാ സേവനങ്ങള്‍ ലഭ്യമാക്കാനാണ് അപ്‌സ്റ്റോക്‌സ് എന്നും ശ്രമിക്കുന്നതെന്ന് സഹ സ്ഥാപകന്‍ ഷ്രീനി വിശ്വനാഥ് പറഞ്ഞു. പുതിയ നിക്ഷേപകര്‍ക്ക് മുന്നോട്ടു പോകാന്‍ ഏറെ ബുദ്ധിമുട്ടുളള ഒന്നാണ് ഓപ്ഷന്‍സ് ട്രേഡിങ്. സെന്‍സിബുളുമായുളള പങ്കാളിത്തത്തിലൂടെ ലളിതമായി ഓപ്ഷന്‍സ് ട്രേഡിങ് നടത്താനുള്ള അവസരം ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. നടപ്പ് സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതോടെ തങ്ങളുടെ പ്ലാറ്റ്‌ഫോം വഴി ട്രേഡിങ് നടത്തുന്നവരുടെ എണ്ണം 65 ലക്ഷത്തില്‍ നിന്ന് ഒരു കോടിയിലെത്തിക്കാനാണ് അപ്‌സ്റ്റോക്‌സ് ശ്രമിക്കുന്നത്.

Related Articles

© 2025 Financial Views. All Rights Reserved