
ന്യൂഡല്‍ഹി: ആഗോള തലത്തില്‍ 5ജി കരാറുകളിലടക്കം നിലയുറപ്പിച്ച ചൈനീസ് ടെക് കമ്പനിയാണ് വാവെ. വാവയ്‌ക്കെതിരെ അമേരിക്ക അന്താരാഷ്ട്ര തലത്തില്‍ ശക്തമായ കരുനീക്കങ്ങളാണ് നടത്തുന്നത്. ഇന്ത്യയടക്കമുള്ള രാഷ്ട്രങ്ങള്‍ 5ജി കരാറുകളുമായി വാവയുമായി സഹകരിക്കാനും തീരുമാനിച്ചിട്ടുണ്ട് നിലവില്‍. അതേസമയം പ്രസിഡന്റ് ഡൊനാള്‍ഡ് ട്രംപിന്റെ ഇന്ത്യ സന്ദര്‍ശനത്തില്‍ 5ജിയുമായി ബന്ധപ്പെട്ട് ഇരുരാഷ്ട്രങ്ങളും തമ്മില്‍ പുതിയ ഉഭയകക്ഷി വ്യാപാരത്തില്‍ ഏര്‍പ്പെട്ടേക്കുമെന്നാണ് റിപ്പോര്‍ട്ട്.
യുഎസ് ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍സ് കമ്മീഷന്‍ അജിത് പായ് ആണ് ഇക്കാര്യം ട്വിറ്ററിലൂടെ വ്യക്തമാക്കിയത്. പുതിയ കരാറിലൂടെ വാവെയുമായുള്ള സഹകരണം ഒഴിവാക്കാനുള്ള തന്ത്രമാകുമെന്നാണ് വിദഗ്ധരുടെ നിരീക്ഷണം. '5 ജി പോലുള്ള പരസ്പര താത്പര്യ ഇരുരാഷ്ട്രങ്ങളും ചര്‍ച്ച ചെയ്‌തേക്കും.
ഡിജിറ്റല്‍ വിഭജനം ഒഴിവാക്കും. ലോകത്തിലെ ഏറ്റവും പഴയ ജനാധിപത്യവും ഏറ്റവും വലിയ ജനാധിപത്യവും തമ്മിലുള്ള സൗഹൃദം കൂടുതല്‍ ആഴത്തിലാക്കാന്‍ ഞങ്ങള്‍ ലക്ഷ്യമിടുന്നു,' പൈ തന്റെ ട്വീറ്റില്‍ പറഞ്ഞു. എന്നാല്‍ '5 ജി പോലുള്ള പരസ്പര താല്‍പ്പര്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ ചര്‍ച്ച ചെയ്യും, ഡിജിറ്റല്‍ വിഭജനം ഒഴിവാക്കും, ലോകത്തിലെ ഏറ്റവും പഴയ ജനാധിപത്യവും അതിലെ ഏറ്റവും വലിയ ജനാധിപത്യവും തമ്മിലുള്ള സൗഹൃദം കൂടുതല്‍ ആഴത്തിലാക്കാന്‍ ഞങ്ങള്‍ ലക്ഷ്യമിടുന്നും പെ തന്റെ ട്വീറ്റില്‍ പറഞ്ഞു.
വാവെയുമായി വാണിജ്യ കരാറിലേര്‍പ്പെടരുതെന്ന് യുഎസ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളോട് ആവശ്യപ്പെട്ടുവെങ്കിലും യുഎസിന്റെ അഭ്യര്‍ത്ഥന പലരാജ്യങ്ങളും ചെവികൊണ്ടില്ല. ടെക് കമ്പനിയായ വാവെ 5ജി കരാറുകളിലടക്കം വന്‍ മുന്നേറ്റമാണ് അന്താരാഷ്ട്ര തലത്തില്‍ നടത്തിയിട്ടുള്ളത്. യുഎസ് ഉപരോധങ്ങള്‍ക്കിടയിലും കമ്പനിയുമായി സഹകരിക്കാനാണ് കൂടുതല്‍ രാഷ്ട്രങ്ങള്‍ താത്പര്യപ്പെട്ടിട്ടുള്ളത്. കമ്പനി അന്താരാഷ്ട്ര തലത്തില്‍ 5ജിയുമായി ബന്ധപ്പെട്ട് 50 വാണിജ്യ കരാുകള്‍ ഇതിനകം തന്നെ സ്വന്തമാക്കിയിട്ടുണ്ട്. വാവെ 5ജി കരാറുകളില്‍ 50 എണ്ണം സ്വന്തമാക്കിയപ്പോള്‍ നോക്കിയ 45 ലേക്ക് ചുരുങ്ങി. എറിക്സണ്‍ ആവട്ടെ 24 കരാറുകള്‍ മാത്രകമാണ് 5ജി രംഗത്ത് സ്വന്തമാക്കിയതെന്നാണ് റിപ്പോര്‍ട്ടിലൂടെ പുറത്തുവരുന്നത്.